ന്യാൻഗ ദേശീയോദ്യാനം
ന്യാൻഗ ദേശീയോദ്യാനം സിംബാബ്‍വേയുടെ കിഴക്കൻ മലനിരകളുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. രാജ്യത്ത് പ്രഖ്യാപിക്കുന്ന ആദ്യത്തെ ദേശീയ ഉദ്യാനങ്ങളിലൊന്നായ ഇത്[2] സിംബാബ്‍വേയിലെ ഏറ്റവും ഉയർന്ന ഭൂമി, ഹരിതാഭമായ കുന്നുകൾ, വറ്റാത്ത നദികൾ എന്നിവ ഉൾപ്പെട്ടതാണ്.[3] ദേശീയോദ്യാനത്തിലെ ഭൂപ്രദേശത്തിലധികവും താഴേയ്ക്കു ചരിഞ്ഞുകിടക്കുന്നതും ചിലയിടങ്ങളിൽ അവിടവിടെയായി മരങ്ങളുള്ളതും 1,800 മുതൽ 2,593 മീറ്റർ (6,560 മുതൽ 7,544 അടി) വരെ ഉയരമുള്ളതുമാണ്. സിംബാബ്‍വേയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ന്യാൻഗാനി കൊടുമുടി സ്ഥിതിചെയ്യുന്നത് ദേശീയോദ്യാനത്തിൻറെ കേന്ദ്രഭാഗത്തും സിംബാബ്‍വേയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ മുത്താറസി വെള്ളച്ചാട്ടം ദേശീയോദ്യാനത്തിൻറെ തെക്കു ഭാഗത്തുമാണ്. ഇതിൻറെ തെക്കൻ അതിർത്തിയിൽ പഴയ മുത്താറസി ഫാൾസ് ദേശീയോദ്യാനം സംയോജിക്കപ്പെട്ടുകിടക്കുന്നു.
ന്യാൻഗ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Nyanga District, Zimbabwe |
Nearest city | Mutare |
Coordinates | 18°17′13″S 32°43′30″E / 18.287°S 32.725°E |
Area | 472 കി.m2 (182 ച മൈ)[1] |
Established | 1926[1] |
Governing body | Zimbabwe Parks and Wildlife Management Authority |
അവലംബം
തിരുത്തുക- ↑ 1.0 1.1 National Parks and Nature Reserves of Zimbabwe, World Institute for Conservation and Environment Archived 2012-04-16 at the Wayback Machine..
- ↑ Nyanga National Park. Undated pamphlet, Zimbabwe Parks and Wildlife Authority
- ↑ "Nyanga National Park". Zimbabwe Parks and Wildlife Management Authority. Archived from the original on October 26, 2008. Retrieved 2009-03-09.