നോർവീജിയൻ കടൽ
ആർട്ടിക് സമുദ്രത്തിൽ നോർവെയുടെ വടക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കടലാണ് നോർവീജിയൻ കടൽ (Norwegian Sea Norwegian: Norskehavet). വടക്കൻ കടൽ, ഗ്രീൻലന്റ് കടൽ എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന നോർവീജിയൻ കടലിന്റെ വടക്ക്പടിഞ്ഞാറായി ബെരെന്റ്സ് കടൽ സ്ഥിതിചെയ്യുന്നു.
നോർവീജിയൻ കടൽ Norwegian Sea | |
---|---|
Coordinates | 69°N 2°E / 69°N 2°E |
Type | Sea |
Basin countries | Norway, Iceland |
Surface area | 1,383,000 കി.m2 (1.489×1013 sq ft) |
Average depth | 2,000 മീ (6,600 അടി) |
Max. depth | 3,970 മീ (13,020 അടി) |
Water volume | 2,000,000 കി.m3 (1.6×1012 acre⋅ft) |
References | [1][2][3] |
മറ്റു സമുദ്രങ്ങളിൽനിന്നും വ്യത്യസ്തമായി നോർവീജിയൻ കടലിന്റെ അടിഭാഗം വൻകരത്തട്ടിന്റെ(Continental shelf) ഭാഗമല്ലാത്തതിനാൽ ഈ കടലിന്റെ ശരാശരി ആഴം രണ്ട് കിലോമീറ്റർ ആണ്. ഒരു കിലോമീറ്റർ വരെ ആഴമുള്ള സ്ഥലങ്ങളിൽനിന്നും എണ്ണ, പ്രകൃതിവാതകം എന്നിവയുടെ സ്രോതസ്സുകൾ കാണപ്പെടുന്നു. ഈ കടലിലെ തീരപ്രദേശങ്ങൾ ബെരെന്റ്സ് കടൽ, വടക്കൻ കടൽ എന്നിവിടങ്ങളിൽനിന്നും എത്തുന്ന മൽസ്യങ്ങളാൽ സമൃദ്ധമാണ്. ഉയർന്ന താപനിലയിലുള്ള വടക്കൻ അറ്റ്ലാന്റിക് സമുദ്രജലപ്രവാഹം കാരണം വർഷം മുഴുവൽ ഹിമരഹിതമായിരിക്കാൻ നോർവീജിയൻ കടലിന് സാധിക്കുന്നു. ശൈത്യകാലത്തെ നോർവേയിലെ കാലാവസ്ഥയെയും ഉയർന്ന താപനിലയിലുള്ള ഈ സമുദ്രജലപ്രവാഹം സ്വാധീനിക്കുന്നുവെന്ന് സമീകകാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [4]
അവലംബം
തിരുത്തുക- ↑ Norwegian Sea, Great Soviet Encyclopedia (in Russian)
- ↑ Norwegian Sea, Encyclopædia Britannica on-line
- ↑ ICES, 2007, p. 1
- ↑ Westerly storms warm Norway Archived 2018-09-29 at the Wayback Machine.. The Research Council of Norway. Forskningsradet.no (3 September 2012). Retrieved on 2013-03-21.