ബാർകോഡിന്റെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു നോർമൻ ജോസഫ് വുഡ്‌ലൻഡ് (6 സെപ്റ്റംബർ 1921 - 9 ഡിസംബർ 2012). 1940 കളിൽ വുഡ്‌ലൻഡും സഹപാഠിയായിരുന്ന ബെർണാർഡ് സിൽവറും ചേർന്ന് നടത്തിയ പ്രവർത്തനമാണ്, ബാർകോഡ് രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചത്.[1]

നോർമാൻ ജോസഫ് വുഡ് ലാൻഡ്
ജനനം(1921-09-06)സെപ്റ്റംബർ 6, 1921
മരണംഡിസംബർ 9, 2012(2012-12-09) (പ്രായം 91)
കലാലയംഡ്രെക്സെൽ സർവ്വകലാശാല
അറിയപ്പെടുന്നത്ബാർകോഡിന്റെ ഉപജ്ഞാതാക്കളിലൊരാൾ

ജീവിതരേഖ

തിരുത്തുക

ന്യൂ ജേഴ്‌സിയിലെ അറ്റലാന്റിക് സിറ്റിയിൽ 1921 സപ്തംബർ ആറിന് ജനിച്ച വുഡ്‌ലൻഡ്, എൻജിനിയറിങ് ബിരുദം നേടി. പിൽക്കാലത്ത് ഡ്രെക്‌സൽ സർവകലാശാല എന്നറിയപ്പെട്ട സ്ഥാപനത്തിൽ അണ്ടർഗ്രാജ്വേറ്റ് വിദ്യാർഥിയായി ചേർന്നു. ആ സമയത്താണ് ബാർകോഡിന് രൂപംനൽകാനുള്ള ശ്രമം വുഡ്‌ലൻഡും സിൽവറും ആരംഭിക്കുന്നത്. ബാർകോഡ് ആശയം പ്രാവർത്തികമാക്കാനായി ഗ്രാജ്വേറ്റ് സ്‌കൂൾ വിട്ടു. 1952 ലെ പേറ്റന്റ് 'ഫിൽകോ' എന്ന ബാറ്ററി സ്റ്റോറേജ് കമ്പനിക്കാണ് വുഡ്‌ലൻഡും സിൽവറും ചേർന്ന് വിറ്റത്. 1960 കളിൽ പേറ്റന്റിന്റെ കാലാവധി കഴിഞ്ഞു. അപ്പോൾ വുഡ്‌ലൻഡ് ജോലിചെയ്തിരുന്ന ഐബിഎമ്മിന് ഇന്നത്തെ നിലയ്ക്ക് ബാർകോഡ് രൂപപ്പെടുത്താൻ കഴിഞ്ഞു.

പുരസ്കാരങ്ങൾ

തിരുത്തുക
  • യുഎസ് നാഷനൽ ഇൻവെൻറേഴ്സ് ഹാൾ ഒഫ് ഫെയിം പുരസ്കാരം (ബെർണാർഡ് സിൽവറിനൊപ്പം)[2]
  1. http://www.metrovaartha.com/2012/12/14081650/Barcode-CoCreator-N-Joseph-Woo.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-15. Retrieved 2012-12-15.

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  • ബാർകോഡിന്റെ സഹഉപജ്ഞാതാവ് വുഡ്‌ലൻഡ് അന്തരിച്ചു [1] Archived 2012-12-15 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=നോർമൻ_ജോസഫ്_വുഡ്ലാൻഡ്&oldid=3635911" എന്ന താളിൽനിന്ന് ശേഖരിച്ചത്