നോർട്ടൺ പ്രയറി
ഇംഗ്ലണ്ടിലെ ചെഷയറിൽ നോർട്ടൺ എന്ന സ്ഥലത്ത് നിലനിന്നിരുന്ന പുരാതന ക്രൈസ്തവ സന്യാസി മഠമായിരുന്നു നോർട്ടൺ പ്രയറി. ഇന്ന് അവിടെ അതിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പന്ത്രണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ആ മഠം അവിടെ നിലനിന്നിരുന്നു.അവിടെ തന്നെയുള്ള പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഗ്രാമ ഭവനം മ്യൂസിയം ആക്കി മാറ്റിയിട്ടുണ്ട്. ഇംഗ്ലീഷ് പൈതൃകത്തിന്റെ [2] ഭാഗമായി കണക്കാക്കുന്നവയാണ് ഈ കെട്ടിടങ്ങൾ .
Monastery information | |
---|---|
Order | Augustinian |
Established | 1115 |
Disestablished | 1536 |
Dedicated to | Saint Bertelin, Saint Mary |
Diocese | Diocese of Coventry and Lichfield |
Controlled churches | Runcorn, Great Budworth, St Michael, Chester, Castle Donington, Ratcliffe-on-Soar, Kneesall, Burton upon Stather, Pirton (now Pyrton)[1] |
People | |
Founder(s) | William fitz Nigel, 2nd Baron of Halton |
Site | |
Location | Norton, Runcorn, Cheshire, England |
Coordinates | 53°20′32″N 2°40′48″W / 53.3423°N 2.6799°W |
Grid reference | SJ548830 |
Visible remains | Yes |
Public access | Yes |
പന്ത്രണ്ടാം നൂറ്റാണ്ടിൽ ആഗസ്റ്റീനിയൻ എന്ന കാത്തലിക് വിഭാഗമാണ് ഈ മഠം സ്ഥാപിച്ചത്. 1391 ൽ ഇതിനെ ആബി ( Abbey) ആക്കി മാറ്റി. 1536 ൽ ഹെന്റ്രി എട്ടാമൻ രാജാവ് [3] സന്യാസി മഠങ്ങളെയും മറ്റും പൂർണമായി നിരോധിച്ചതിനെ തുടർന്ന് ഈ മഠവും അടച്ചു. [4]