നോവൽ- ഇരുളാട്ടം

തിരുത്തുക

ജി .എസ് .ഉണ്ണിക്കൃഷ്ണൻ എഴുതി ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ച നോവലാണ് 'ഇരുളാട്ടം'.

[1][2] ആദിവാസികളുടെ ജീവിതയാതനകൾ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ കഥാസന്ദർഭങ്ങൾ ഇരുളാട്ടത്തിലുണ്ട്. 1980 - കളിൽ തുടങ്ങി  90-കളിൽ അവസാനിക്കുന്ന കഥാതന്തുക്കൾ മിഴിവോടെ  കോർത്തിണക്കിയാണ് ജി .എസ് .ഉണ്ണിക്കൃഷ്ണൻ നോവൽ എഴുതിയിരിക്കുന്നുന്നത്. അമ്മയുടെ  സ്വഭാവദൂഷ്യങ്ങളിൽ മനംനൊന്തു വീടുവിട്ടുപോയ അച്ഛനെത്തേടി നടന്ന് ഒടുവിൽ  അഘോരികളുടെ മായാലോകത്തെത്തുന്ന ആൽബി,സഹോദരങ്ങളെ പോറ്റാൻ ലൈംഗിക തൊഴിലാളിയാകേണ്ടി വന്ന ചെമ്പൻ ,സ്നേഹിച്ചവരാൽ ചതിക്കപ്പെട്ടു മാവോക്യാമ്പിൽ എത്തിപ്പെടുന്ന വേലു എന്നീ മുഖ്യ കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത് .ഇവരോടൊപ്പം വായനക്കാരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന മറ്റു നിരവധി കഥാപാത്രങ്ങളും നോവലിൽ കടന്നു വരുന്നു . മാത്രമല്ല , അട്ടപ്പാടിയിലെ പ്രകൃതിയെയും കാടിനേയും ഭവാനി നദിയെയും മല്ലീശ്വരനെയും മരങ്ങളെയുമൊക്കെ നോവലിസ്റ്റ് കഥാപാത്രങ്ങളാക്കിയിട്ടുണ്ട്.

ആധുനികതയുടെ കടന്നുകയറ്റം മനുഷ്യരിൽ സൃഷ്ടിക്കുന്ന അനാഥത്വവും നോവലിസ്റ്റ് ഭംഗിയായി അവതരിപ്പിക്കുന്നു .സ്നേഹം ,അനുരാഗം ,കാമം , ദുഃഖം ,വിദ്വേഷം ,പക തുടങ്ങിയ വികാരങ്ങളുടെയും  ഇരുളാട്ടം ഈ നോവലിൽ ദൃശ്യമാണ്. ആനയെ വിളിച്ചുവരുത്തി ദ്രോഹിച്ചവരോട് പകരം വീട്ടുന്നതും, ആത്മാക്കൾ ജീവിതം  പറയുന്നതുംപോലുള്ള ചില കഥാസന്ദർഭങ്ങൾ  വിസ്മയകരമായ വായനാനുഭവം പ്രദാനം ചെയ്യുന്നു . മേമ്പൊടിയായി അൽപ്പം  നർമം ചേർക്കാനും രചയിതാവ് മറന്നിട്ടില്ല .  

കഥാപാത്ര സൃഷ്ടി നോവലിസ്റ്റിന്റെ രചനാവൈദഗ്ദ്യം എടുത്തുകാട്ടുന്നു  . ഒന്നു വന്നുപോകുന്ന കഥാപാത്രങ്ങൾ പോലും മനസ്സിൽ തങ്ങിനിൽക്കും . ആത്മാന്വേഷണത്തിനൊടുവിൽ ലൗകികതയിലേക്ക് മടങ്ങുന്ന ആൽബിയും , കൗണ്ടർമാരുടെ ദ്രോഹം സഹിക്കാതെ അവരുടെ ചോര ചീന്താനിറങ്ങുന്ന ചെമ്പനും ,ചതിച്ച പെണ്ണിന് മാപ്പു  നൽകുന്ന വേലുവും , മാംസദാഹികളിൽനിന്നു തന്നെ രക്ഷിച്ച വികൃതനായ  മനുഷ്യന് ശരീരം കാഴ്ചവെക്കാൻ മടിക്കാത്ത ചിരുതയും ,തന്നെ ലൈംഗിക അടിമയാക്കിയ ആൾക്ക് അവസാന നാളുകളിൽ സ്നേഹം നൽകുന്നതിൽ തെറ്റ് കാണാത്ത രങ്കമ്മയും, തന്റെ ഭാര്യയെ വെപ്പാട്ടിയാക്കിയ അച്ഛനോട് തീരാത്ത പകയുമായി ജീവിക്കുന്ന പാണ്ടിയും, ബാല്യത്തിലേ നാടുവിട്ടുപോയ മക്കളെ കാണണമെന്ന അഗ്രഹം പൂർത്തിയാകാതെ മരിച്ച തുമ്പിയും, മരത്തെ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച മരമൂപ്പനുമൊക്കെ വായനക്കാരുടെ മനസ്സിനെ വേട്ടയാടും. വായിക്കുന്നവർക്കു യാഥാർഥ ജീവിതം പോലെ അനുഭവേദ്യമാകുംവിധം മനോഹരമായി എഴുതപ്പെട്ട ഉൽകൃഷ്‌ടമായ ഈ ഭാവനാസൃഷ്ടി ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും  വായിക്കപ്പെടേണ്ടതുമാണ് . പ്രശസ്ത സാഹിത്യകാരൻ  പെരുമ്പടവം ശ്രീധരനാണ് ‘ഇരുളാട്ടം’ പ്രകാശനം ചെയ്തത് . നോവലിസ്റ്റായ ജി .എസ് .ഉണ്ണിക്കൃഷ്ണൻ വൈജ്ഞാനിക സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് .ഭീമ പുരസ്‌കാരം നേടിയ 'ഒട്ടകങ്ങൾ പറഞ്ഞ കഥ ' ഉൾപ്പെടെയുള്ള നോവലുകളും എഴുതിയിട്ടുണ്ട് .

  1. "പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് 'ഇരുളാട്ടം'. അരികുവൽക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികൾ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു". Archived from the original on 2022-11-09. Retrieved 2022-11-09.
  2. "Keshavan Nair - പ്രിയപ്പെട്ട സാറാമ്മെ , ഓരോ ജീവിതത്തിനും..." Retrieved 2022-11-09.

3.https://www.manoramaonline.com/literature/bookreview/2022/11/22/irulaattam-book-by-g-s-unnikrishnan.html#commentID-125004408

4.https://india.postsen.com/books/32860.html

5.https://jordays.in/literature/irulattam-book-review/13960/

"https://ml.wikipedia.org/w/index.php?title=നോവൽ-_ഇരുളാട്ടം&oldid=3833021" എന്ന താളിൽനിന്ന് ശേഖരിച്ചത്