2012-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം ജോൺ ബി. ഗുർഡോൺ, ഷിൻയ യമനാക [2] വിത്തുകോശങ്ങളെക്കുറിച്ചുള്ള ഗവേഷണം [3]
ഭൗതികശാസ്ത്രം സെർജി ഹരോഷെ, ഡേവിഡ് വൈൻലൻഡ്[4] ക്വാണ്ടം സംവിധാനങ്ങളുടെ നിർണയവും നിയന്ത്രണവും കൈകാര്യം ചെയ്യലും സാധ്യമാക്കിയ പരീക്ഷണമാർഗ്ഗങ്ങൾക്ക്.
രസതന്ത്രം റോബർട്ട് ലെഫ്‌കോവിറ്റ്‌സ്, ബ്രിയാൻ കോബിൽക[5] കോശപ്രതലത്തിലെ 'ജി പ്രോട്ടീൻ അധിഷ്ഠിത സ്വീകരണികളുടെ കുടുംബത്തെ തിരിച്ചറിയുകയും, അവയുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്തു
സാഹിത്യം മോ യാൻ[6] ചരിത്രത്തേയും വർത്തമാനത്തേയും സംയോജിപ്പിച്ച് നാടോടിക്കഥകളും ഇടകലർത്തുന്ന വിസ്മയലോകം സൃഷ്ടിച്ചതിനു്
സമാധാനം യൂറോപ്യൻ യൂനിയൻ[7] രണ്ടാം ലോകമഹായുദ്ധം കനത്ത ആഘാതമേൽപ്പിച്ച വൻകരയിൽ അരനൂറ്റാണ്ടുകാലം സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ വഹിച്ച നിർണായകപങ്ക് കണക്കിലെടുത്ത്
സാമ്പത്തികശാസ്ത്രം ആൽവിൻ റോത്ത്, ലോയ്ഡ് ഷേപ്‌ലി[8] ആവശ്യദാതാക്കളെയും ആവശ്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുക, പരസ്യങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്താൻ ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ ഗുണകരമായ തിയറി ഓഫ് സ്‌റ്റേബിൾ അലൊക്കേഷൻസ് ആൻഡ് പ്രാക്റ്റീസ് ഓഫ് മാർക്കറ്റ് എന്ന തത്ത്വം വികസിപ്പിച്ചെടുത്തതിനു്
  1. http://www.nobelprize.org/nobel_prizes/medicine/laureates/2012/
  2. http://www.nobelprize.org/nobel_prizes/medicine/laureates/2012/press.html
  3. http://www.nobelprize.org/nobel_prizes/medicine/laureates/2012/
  4. http://www.nobelprize.org/nobel_prizes/physics/laureates/2012/
  5. http://www.nobelprize.org/nobel_prizes/chemistry/laureates/2012/
  6. http://www.nobelprize.org/nobel_prizes/literature/laureates/2012/
  7. http://www.nobelprize.org/nobel_prizes/peace/laureates/2012/
  8. http://www.nobelprize.org/nobel_prizes/economics/laureates/2012/
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2012&oldid=2283935" എന്ന താളിൽനിന്ന് ശേഖരിച്ചത്