നോബൽ സമ്മാനം 2009
2009-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. [1]
വൈദ്യശാസ്ത്രം | എലിസബത്ത് എച്ച്. ബ്ലാക്ക്ബേൺ, കരോൾ ഗ്രെയ്ഡർ, ജാക്ക്. ഡബ്ല്യൂ. ഷോസ്റ്റാക്ക് | കോശത്തിനുള്ളിൽ ജനിതകദ്രവ്യം സ്ഥിതിചെയ്യുന്ന ക്രോമസോമുകളുടെ പ്രവർത്തന രഹസ്യം കണ്ടെത്തിയതിന്. |
ഭൗതികശാസ്ത്രം | ചാൾസ് കയോ, വില്ലാർഡ് ബോയിൽ, ജോർജ് സ്മിത്ത് | ആധുനിക കമ്മ്യൂണിക്കേഷൻ സാധ്യമാക്കിയ ഫൈബർ ഓപ്ടിക് കേബിളുകൾ വികസിപ്പിക്കുന്നതിൽ വഹിച്ച പങ്ക് മുൻനിർത്തി ചാൾസ് കയോക്കും, ഡിജിറ്റൽ ക്യാമറകളുടെ മുഖ്യഭാഗമായി പ്രവർത്തിക്കുന്ന ചാർജ്ഡ് കപ്പിൾഡ് ഡിവൈസ് (സി.സി.ഡി) വികസിപ്പിച്ചതിനു ബോയിലിനും സ്മിത്തിനും. |
രസതന്ത്രം | വെങ്കടരാമൻ രാമകൃഷ്ണൻ, തോമസ് സ്റ്റേറ്റ്സ്, ആദ യൊനാഥ് | പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്ന റൈബോസോമുകളുടെ മാപ്പിങ് നിർവഹിച്ചതിന് |
സാഹിത്യം | ഹെർത മുള്ളർ | സാഹിത്യത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് [2]. |
സമാധാനം | ബറാക്ക് ഒബാമ | അന്താരാഷ്ട്ര നയതന്ത്രജ്ഞതക്കും ജനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള അസാധാരണ പരിശ്രമങ്ങൾക്കാണ് പുരസ്കാരം[3]. |
സാമ്പത്തികശാസ്ത്രം | എലിനോർ ഓസ്ട്രം , ഒലിവർ വില്യംസൺ | പൊതുസാമ്പത്തിക സംവിധാനങ്ങളുടെ ഫലപ്രദമായ നടത്തിപ്പ് എങ്ങനെ വേണം എന്നത് സംബന്ധിച്ച വിശകലനത്തിനു ഓസ്ട്രോമിനും, സംഘർഷപരിഹാരത്തിനുള്ള സംവിധാനങ്ങൾക്കായി വ്യാപാരസ്ഥാപനങ്ങൾ മാറുന്നസംബന്ധിച്ച സിദ്ധാന്തത്തിനു വില്യംസണും[4] |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-08. Retrieved 2009-10-05.
- ↑ "ഹെർത മുള്ളർക്ക് സാഹിത്യ നൊബേൽ". മാതൃഭൂമി. Archived from the original on 2009-10-11. Retrieved 2009-10-08.
- ↑ "ഒബാമക്ക് സമാധാന നോബൽ". മാധ്യമം. Retrieved 2009-10-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "എലിനോറിനും ഒലിവറിനും സാമ്പത്തിക നൊബേൽ". മാതൃഭൂമി. Retrieved 2009-10-12.[പ്രവർത്തിക്കാത്ത കണ്ണി]