നോക്കിയ നെറ്റ്‌വർക്ക്സ്
ആഗോളടിസ്ഥാനത്തിൽ ടെലികോം അധിഷ്ടിത സേവനങ്ങളും ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന ഒരു കമ്പനി ആണ് നോക്കിയ നെറ്റ്‌വർക്ക്സ് (Nokia Networks). ഫിൻലാൻഡ് കമ്പനിയായ നോക്കിയയുടെയും ജർമൻ കമ്പനി ആയ സീമെൻസിന്റെയും ഒരു സംയുക്ത സംരംഭം ആണിത്. 2007-ൽ ആണ് നോക്കിയ സീമെൻസ് നെറ്റ്‌വർക്ക്സ് ഔദ്യോഗികമായി നിലവിൽ വന്നത്. ഇന്ത്യ അടക്കം 150-ൽ അധികം രാജ്യങ്ങളിൽ നോക്കിയ സീമെൻസ് നെറ്റ്‌വർക്ക്സിന് പ്രാതിനിധ്യം ഉണ്ട്. മൊബൈൽ ഫോൺ സേവനങ്ങൾക്കും ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ കമ്പനി വൈദഗ്ദ്യം പ്രകടിപ്പിക്കുന്നു.
സംയുക്ത സംരംഭം | |
വ്യവസായം | ടെലികമ്മ്യൂണിക്കേഷൻസ് |
സ്ഥാപിതം | 2007 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ആഗോളവ്യാപകം |
പ്രധാന വ്യക്തി | രാജീവ് സുരി (CEO) Marco Schröter (CFO) Olli-Pekka Kallasvuo (Chairman) |
ഉത്പന്നങ്ങൾ | സെല്ലുലാർ നെറ്റ്‌വർക്ക്സ് , ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക്സ് , കൺസെൾട്ടൻസി, മൾട്ടിമീഡിയ ടെക്‌നോളജി |
വരുമാനം | € 12.661 billion (2010) |
€ 686 million (2010) | |
ജീവനക്കാരുടെ എണ്ണം | 66,160 (2010) |
മാതൃ കമ്പനി | നോക്കിയ (50.1%) സീമെൻസ് (49.9%) |
വെബ്സൈറ്റ് | networks.nokia.com/ |
2010 ജൂലൈ 19-ന് ഈ കമ്പനി മോട്ടറോളയുടെ വയർലസ്-നെറ്റ്‌വർക്ക്സ് സാമഗ്രി വിഭാഗത്തെ അക്വയർ ചെയ്തു.[1]
അവലംബം
തിരുത്തുക