നൈൽ നദി മെഡിറ്ററേനിയൻ കടലിലേക്ക്[1] ചേരുന്ന അഴിമുഖം നൈൽ ഡെൽറ്റ (അറബി: دلتا النيل) എന്ന പേരിൽ അറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമുഖങ്ങളിൽ ഒന്നാണിത്. നൈൽ നദി കെയ്റോയിൽ എത്തുന്നതിന് തൊട്ടു മുൻപായി ആരംഭിക്കുന്ന[2] നൈൽ ഡെൽറ്റ 160 കിലോമീറ്റർ നീളത്തിൽ അവസാനിക്കുന്നു. എന്നാൽ സമുദ്രതീരത്തായി അലക്സാണ്ട്രിയ മുതൽ പോർട്ട് സൈദ് വരെ 240 കിലോമീറ്റർ വിസ്താരത്തിലാണ് നദീതടം കിടക്കുന്നത്. ഇത് ഈജിപ്തിലെ വികസിതമായ കാർഷികമേഖലയായി നിലകൊള്ളുന്നു[3].

നൈൽ ഡെൽറ്റയുടെ നാസ സാറ്റലൈറ്റ് ഫോട്ടോ
2010 ഒക്ടോബറിൽ ISS- ൽ നിന്നുള്ള രാത്രി ചിത്രം

അവലംബംതിരുത്തുക

  1. Dumont, Henri J. (2009-05-06). The Nile: Origin, Environments, Limnology and Human Use (ഭാഷ: ഇംഗ്ലീഷ്). Springer Science & Business Media. പുറം. 88. ISBN 978-1-4020-9726-3.
  2. Zeidan, Bakenaz. (2006). The Nile Delta in a global vision. Sharm El-Sheikh., മൂലതാളിൽ നിന്നും 2020-07-10-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2022-04-20
  3. Negm, Abdelazim M. (2017-05-25). The Nile Delta (ഭാഷ: ഇംഗ്ലീഷ്). Springer. പുറം. 36. ISBN 978-3-319-56124-0.
"https://ml.wikipedia.org/w/index.php?title=നൈൽ_ഡെൽറ്റ&oldid=3787463" എന്ന താളിൽനിന്ന് ശേഖരിച്ചത്