നൈറ്റ്-ഷൈനിംഗ് വൈറ്റ്
ചൈനീസ് കലാകാരനായ ഹാൻ ഗാൻ വരച്ച മോണോക്രോം ഇങ്ക്-ഓൺ-പേപ്പർ പെയിന്റിംഗ് ആണ് നൈറ്റ്-ഷൈനിംഗ് വൈറ്റ് (ചൈനീസ്: 照夜白圖)(Night-Shining White). അക്കാലത്ത് ഹാൻ ഗാൻ ചൈനയിലെ പ്രമുഖ കലാകാരന്മാരിൽ ഒരാൾ ആയിരുന്നു.[1]8-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ (circa 750) സൃഷ്ടിക്കപ്പെട്ട ഈ ചിത്രം താങ് രാജവംശത്തിന്റെ ചിത്രീകരണത്തിനു ഉദാഹരണമാണ്. താങ് രാജവംശം, ചൈനീസ് സംസ്കാരത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നതിനാൽ ചൈനീസ് ചിത്രകലാ സാങ്കേതികതയിൽ നാടകീയമായി വളർന്നു.[2] താങ് രാജവംശത്തിലെ[3] സുവാൻസോംഗ് ചക്രവർത്തിയുടെ[4] (ഭരണം 712-56) ഉടമസ്ഥതയിലുള്ള കുതിരപ്പടയിലെ ഒരു കുതിരയുടെ ചിത്രം ചിത്രീകരിക്കുകയായിരുന്നു. ചൈനീസ് ചിത്രകലയിലെ ഏറ്റവും വലിയ കുതിരവിഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്. 1977-ൽ മെട്രോപൊളിറ്റൻ മ്യൂസിയം ഈ ചിത്രം ഏറ്റെടുത്തു.[5]
Night-Shining White | |
---|---|
照夜白圖 | |
കലാകാരൻ | Han Gan |
വർഷം | ca. 750 |
തരം | Painting |
Medium | Handscroll; ink on paper |
അളവുകൾ | 30.8 cm × 34 cm (12.1 ഇഞ്ച് × 13 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York City |
ഹാൻ ഗാൻ
തിരുത്തുക8-ആം നൂറ്റാണ്ടിലെ ചൈനീസ് ചിത്രരചയിതാക്കളിൽ പ്രമുഖ കലാകാരനായിരുന്നു ഹാൻ ഗാൻ.[6] ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഹാൻ ഗാൻ തലസ്ഥാനമായ ചാങ്ഗാനിലെ ഒരു വൈൻ ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. ചിത്രകാരനും കവിയായ വാങ് വെയ് ആണ് അദ്ദേഹത്തിന്റെ കലാപ്രതിഭയെ കണ്ടെത്തിയത്. ഹാൻ ദർബാറിലെ ഒരു ചിത്രകാരനായ കാവോ ബാ യുടെ വിദ്യാർത്ഥിയായി മാറി.[7] പഠനത്തിനുശേഷം ഹാൻ താങ് ദർബാറിൽ ഒരു ചിത്രകാരൻ ആയി. ശാരീരിക രൂപഭാവത്തിൽ നിന്ന് ഒരു കുതിരയുടെ സ്വഭാവം കണ്ടുപിടിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായി. ഹാൻ ഗാൻറെ ചിത്രങ്ങളുടെ കൺവെൻഷനിൽ യൂറോപ്യൻ ചരിത്ര കലാകാരന്മാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. യൂറോപ്യൻ കലാകാരന്മാർ സൃഷ്ടിച്ച മൃഗങ്ങളെ ചിത്രീകരിക്കുന്ന രചനകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമായിരിക്കുന്നു.
സുവാൻസോംഗ് ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ഹാൻ ഗാൻ പ്രശസ്ത കുതിരകളുടെ "ഛായാചിത്രങ്ങളുടെ" പരമ്പര സൃഷ്ടിച്ചു. ഈ ചിത്രം ആദ്യമേ തന്നെ ചിത്രങ്ങളുടെ പരമ്പരയിൽ ഒന്നാമതായിരുന്നു.[5]ഒറിജിനൽ പെയിന്റിംഗുകൾ നിലനിന്നിട്ടില്ല, പക്ഷെ തുടർന്നുള്ള നൂറ്റാണ്ടുകളിൽ പകർപ്പുകൾ സൃഷ്ടിച്ച് അവ അറിയപ്പെടുന്നു.
പെയിൻറിംഗിന്റെ സവിശേഷതകൾ
തിരുത്തുകബായി ഹൂവ അല്ലെങ്കിൽ "വെളുത്ത പെയിന്റിംഗ്" ബ്രഷ്, കറുപ്പ് മഷി എന്നിവ ഉപയോഗിച്ച് ലളിതമായ ഷേഡിംഗോടുകൂടിയതും എന്നാൽ നിറങ്ങൾ ഇല്ലാത്തതും ആയി സൃഷ്ടിച്ച ഒരു മോണോക്രോം സൃഷ്ടിയായിരുന്നു. ചൈനീസ് കലയുടെ മുൻകാല രചനകളെ അടിസ്ഥാനമാക്കിയുള്ള ഈ രചനയ്ക്ക് പരിമിതമായ വസ്തുക്കളാണുപയോഗിച്ചിരിക്കുന്നതെങ്കിലും "നൈറ്റ് ഷൈനിംഗ് വൈറ്റ്" എന്ന ചിത്രത്തിന് അതിന്റെ ആത്മീയചൈതന്യവും, മനോഹാരിതയും നഷ്ടപ്പെടുന്നില്ല. ഈ ചിത്രത്തിൽ ഹാൻ ഗാന്റെ വിഷയ നിരീക്ഷണപാടവം സന്തുലിതമായി അടുത്തറിയാൻ കഴിയുന്നു. ചക്രവർത്തിയുമായുണ്ടായ ഒരു സംഭാഷണത്തിൽ, ഹാൻ ഗാൻ കുതിരപ്പന്തിയിലെ കുതിരകളുടെ പെയിന്റിംഗ് തന്റെ അദ്ധ്യാപകൻറേതാണെന്ന് അവകാശപ്പെട്ടു.
പരമ്പരാഗത ചൈനീസ് പെയിന്റിംഗിൽ ചിത്രീകരിക്കപ്പെട്ട മൃഗങ്ങൾ സാധാരണയായി പടിഞ്ഞാറൻ പെയിന്റിംഗുകളിൽ കാണുന്നതുപോലെ സ്വഭാവികമായ കൃത്യതയല്ല, "നൈറ്റ് ഷൈനിംഗ് വൈറ്റ്" എന്നത് തികച്ചും യാഥാർഥ്യമാണ്. ചൈനീസ് മിത്തോളജിയിലെ കുതിരയെ തീയോടുകൂടി പറക്കുന്ന കുതിരയായും ഡ്രാഗനായും, സ്വർഗ്ഗത്തിലെ കുതിരയായും, വലിയ കത്തുന്ന കണ്ണുകൾ, മൂക്കുകൾ നൃത്തരൂപങ്ങളും, ചെറുതും നേർത്തതുമായ കാലുകളും വളരെ വളഞ്ഞ ശരീരവും. (ഈ അനുപാതങ്ങൾ അല്പം ഊതിപ്പെരുപ്പിച്ചവയാണ്), തുടങ്ങിയ സ്വഭാവ സവിശേഷതകളോടുകൂടി ചിത്രീകരിക്കപ്പെടുന്നു,[8][9][10]ഹാൻ ഗാൻ കുതിരയ്ക്ക് കുറച്ച് മനുഷ്യ സവിശേഷതകൾ നൽകി, കണ്ണുകൾ കാഴ്ച്ചക്കാരനരികിൽ നിന്ന് സഹാനുഭൂതിയും സഹായവും തോന്നുന്നവിധത്തിൽ ആകർഷണീയമായി ചിത്രീകരിച്ചിരിക്കുന്നു. [11][12]
ഈ ചിത്രങ്ങളെ പിന്നീട് ചൈനീസ് സൈനിക ശക്തിയുടെയും സാമ്രാജ്യശക്തിയുടെയും പ്രതീകമായി വ്യാഖ്യാനിച്ചു. സുവാൻസോംഗ് ചക്രവർത്തി ഒരു വേശ്യാലയത്തിൽ മതിമോഹത്താൽ വ്യതിചലിക്കുകയും അദ്ദേഹത്തിന്റെ ചുമതലകൾ അവഗണിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു.
ഈ ചിത്രകലാകാരൻമാർ അവരുടെ ചിത്രങ്ങളിൽ ഒപ്പുവച്ചിരുന്നില്ല. എന്നാൽ അനേകം ലിഖിതങ്ങളും, മുദ്രകളും, അതിന്റെ ഉടമസ്ഥരിൽ നിന്നുള്ള ഒപ്പുശേഖരണങ്ങളും വഹിക്കുന്നു. തെക്കൻ താങ് ചക്രവർത്തിയായ ലി യൂ, സോങ് ചിന്തകനുമായ മി ഫൂ, ക്വിയാൻലൊങ് ചക്രവർത്തി എന്നിവർ ഉൾപ്പെടുന്ന നിരവധി കലാകാരന്മാരുടെ കൈകളിലൂടെ 1,200 വർഷങ്ങൾ കടന്നുപോയിരിക്കുന്നു. [13][6]
അവലംബം
തിരുത്തുക- ↑ Metmuseum.org - Night-Shining White, a painting by Han Gan
- ↑ Cartwright, Mark (11 Oct 2017). "Tang dynasty art". Ancient History Encyclopedia. Creative Commons. Retrieved 26 November 2017.
- ↑ Lewis 2012, p. 1.
- ↑ Dong Naibin (董乃斌) (1992). Zi Jianhong (紫劍虹), ed. 中國歷史寶庫 [Treasury of Chinese History]. 4:流金歲月-唐代卷. Hong Kong: Zhonghua Publishing. p. 16. ISBN 9622316670.
- ↑ 5.0 5.1 Gan, Han (c. 750), 唐 韓幹 照夜白圖 卷 Night-Shining White, retrieved 2017-11-14
- ↑ 6.0 6.1 Werness, Hope B. (2006). Continuum Encyclopedia of Animal Symbolism in World Art (in ഇംഗ്ലീഷ്). A&C Black. ISBN 9780826419132.
- ↑ "Archived copy". Archived from the original on 2013-01-11. Retrieved 2013-06-26.
- ↑ "Chinese Zodiac - Horse". Your Chinese Astrology. Retrieved 14 March 2018.
- ↑ See p. 39 of Lida L. Fleitmann's, The Horse in Art, William Farquhar Payson (publishing company), New York, 1931.
- ↑ Honour, Hugh; Fleming, John (2005). A World History of Art. Laurence King. ISBN 9781856694513.
- ↑ Hearn, Maxwell K. (2008). How to Read Chinese Paintings (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9781588392817.
- ↑ N.Y.), Metropolitan Museum of Art (New York; Montebello, Philippe De (1994). The Metropolitan Museum of Art Guide (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9780870997105.
- ↑ "Han Gan: Night-Shining White | Chinese Art Gallery | China Online Museum". www.chinaonlinemuseum.com. Retrieved 2017-11-14.