നേർധാരാ വൈദ്യുതി

(നേർരേഖാ വൈദ്യുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേർധാരാ വൈദ്യുതി (Direct Current (DC) (ചുരുക്കം: ഡി.സി.)), വൈദ്യുത പൊട്ടൻഷ്യൽ കുറവുള്ള ഇടത്തു നിന്ന് കൂടിയ ഇടത്തേക്ക് ഒരേ ദിശയിലുള്ള ഇലക്ട്രോണുകളുടെ തുടർച്ചയായ പ്രവാഹം.ലോഹങ്ങളിലും മറ്റും ഇലക്ട്രോണുകളാണ് വൈദ്യുതചാർജ് വഹിക്കുന്നത്‍, എന്നാൽ ലായനികളിൽ (ആംഗലേയം: electrolyte) വൈദ്യുത ചാർജ് വഹിക്കുന്നത് ഇലക്ട്രോണുകളല്ല മറിച്ച് അയോണുകളാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരേദിശയിലുള്ള കണങ്ങളുടെ തുടർച്ചയായ സഞ്ചാരത്തെ നേർധാര എന്നു വിളിക്കാം.

നേർധാര വിവിധ സ്രോതസ്സുകളിൽ നിന്നും

ചരിത്രം

തിരുത്തുക

നേർധാരയെ മുൻ‌കാലങ്ങളിൽ ഗാൽ‌വനിക് ധാര (ആംഗലേയം: Galvenic Current) എന്നും വിളിച്ചിരുന്നു. വ്യവസായികമായ വിദ്യുച്ഛക്തി വിതരണത്തിന് നേർധാ‍രയായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ തോമസ് ആൽ‌വാ എഡിസൺ ആയിരുന്നു ഈ രീതി ആദ്യമായി വികസിപ്പിച്ചത്. എന്നാൽ വോൾട്ടതക്ക് വ്യത്യാസം വരുത്തുന്നതിലും (ആംഗലേയം: transformation) പ്രേഷണത്തിലും (ആംഗലേയം: transmission) ഉള്ള മേന്മയും ലാളിത്യവും പ്രത്യാവർത്തിധാ‍രയുടെ ഉപയോഗം വർദ്ധിപ്പിച്ചു. ഇക്കാരണം കൊണ്ടു തന്നെ എല്ലാത്തരം വൈദ്യുതവിതരണത്തിനും പ്രത്യാവർത്തിധാരയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ഉപയോഗങ്ങൾ

തിരുത്തുക
 
നേർധാരയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ അതു സൂചിപ്പിക്കുന്നതിനുള്ള ചിഹ്നം

നേർധാര ഉപയോഗിക്കുന്ന ഉപകരണങ്ങൾ ലഭ്യമായ പ്രത്യാവർത്തിധാരയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വോൾട്ടതയിലാണ് പ്രവർത്തിക്കുന്നത്. ഉപകരണങ്ങളിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ദിശയും വളരെ പ്രധാനമാണ്. അതിനാൽ പ്രത്യേകതരം സോക്കറ്റുകളും സ്വിച്ചുകളും മറ്റും ഇവ ഉപയോഗപ്പെടുത്തുന്നു. കുറഞ്ഞ വോൾട്ടതയിൽ പ്രവർത്തിക്കുന്ന മിക്കവാറും ഉപകരണങ്ങളും നേർധാരയാണ് ഉപയോഗപ്പെടുത്തുന്നത്. ഡ്രൈസെൽ, സൌരോർജ്ജ സെല്ലുകൾ പോലുള്ള ബാറ്ററികളാണ് ഇത്തരം ഉപകരണങ്ങളിലെ നേർധാരാ സ്രോതസ്സ്. വാഹനങ്ങളിലും വൈദ്യുതാവശ്യങ്ങൾക്കു വേണ്ടി നേർധാര ഉപയോഗിക്കുന്നു. വാഹനങ്ങളിലെ ജനിത്രം അഥവാ ഡൈനമോ, പ്രത്യാവർത്തിധാരയാണ് ഉണ്ടാക്കുന്നതെങ്കിലും റെക്റ്റിഫയർ ഉപയോഗിച്ച് നേർധാരയാക്കി മാറ്റിയാണ് ഉപയോഗിക്കുന്നത്.

മിക്കവാറും ഇലക്ട്രോണിക് ഉപകരണങ്ങളും നേർധാരയിൽ ആണ് പ്രവർത്തിക്കുന്നത്. സാധാരണ ലഭ്യമാകുന്ന പ്രത്യാവർത്തിധാരയെ നേർധാരയാക്കി മാറ്റാനായി, ഇത്തരം ഉപകരണങ്ങളുടെ കൂടെ ഒരു നേർധാര പവർ സപ്ലൈ കൂടെ ഉപയോഗിക്കുന്നു. ഇന്ധന സെല്ലിൽ (ഹൈഡ്രജനും ഓക്സിജനും ഉപയോഗപ്പെടുത്തി ഇതിൽ വൈദ്യുതി നിർമ്മിക്കുന്നു. ഉപോൽപ്പന്നമായി ജലമാണ് ഇതിൽ ഉണ്ടാകുന്നത്) നിന്നും നേർധാരയാണ് ലഭിക്കുന്നത്. നേർധാര ഉപയോഗപ്പെടുത്തുന്ന മറ്റൊരു പ്രധാന മേഖലയാണ് വിദൂര വിനിമയം (ആംഗലേയം: telecommunication). കൂടിയ വോൾട്ടതയിലുള്ള നേർധാര ദീർഘദൂര വിദ്യുച്ഛക്തി പ്രേഷണത്തിന് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇതും കാണുക

തിരുത്തുക

പ്രത്യാവർത്തിധാരാ വൈദ്യുതി


[[വർഗ്ഗം:വൈദ്യുതി] Current is most powerful Metirial That's why all countrys using this matched.

"https://ml.wikipedia.org/w/index.php?title=നേർധാരാ_വൈദ്യുതി&oldid=4098335" എന്ന താളിൽനിന്ന് ശേഖരിച്ചത്