1997ൽ പുറത്തിറങ്ങിയ തമിഴ് സിനിമയാണ് നേർക്കുനേർ. വസന്ത് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചത് മണിരത്നമാണ്. വിജയ്,സൂര്യ,സിമ്രാൻ,കൗസല്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ രഘുവരൻ,ശാന്തി കൃഷ്ണ,വിവേക്,മണിവണ്ണൻ തുടങ്ങിയവരാണ്.നടൻ ശിവകുമാറിന്റെ മകനായ സൂര്യയുടെ ആദ്യ ചിത്രമാണ് നേർക്കുനേർ.ദേവ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ വി ആനന്ദ് ആണ്. ബി ലെനിൻ,വി ടി വിജയൻ തുടങ്ങിയവർ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം റിലീസ് ആയത് 1997 സെപ്റ്റംബർ ആറിനാണ്.

"https://ml.wikipedia.org/w/index.php?title=നേർക്കു_നേർ&oldid=3943863" എന്ന താളിൽനിന്ന് ശേഖരിച്ചത്