നേഹ കൃപാൽ

ഇന്ത്യൻ വ്യവസായ പ്രമുഖ

ഇന്ത്യൻ വ്യവസായ പ്രമുഖയും ഇന്ത്യൻ കലാമേളയുടെ സ്ഥാപകയുമാണ് നേഹ കൃപാൽ. സൗത്ത് ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട കലാമേളകളിൽ ഒന്നായ ഇന്ത്യൻ കലാമേള 2008 ലാണ് നേഹ തുടങ്ങുന്നത്.[1] അവരുടെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് ഇന്ത്യൻ കലാമേഖലയെ ആഗോള നിലവാരത്തിലേയ്ക് ഉയർത്തിയ ഇന്ത്യൻ കലാമേളയ്ക്ക് അവർ തുടക്കമിടുന്നത്. കലാമേഖലയിലേയും വ്യവസായ മേഖലയിലേയും ഇടപെടലുകൾ കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കികൊണ്ട് മാനസികാരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്ന സംരംഭങ്ങളിലും നേഹ സജീവമാണ്.

Neha Kirpal, 2018

വിദ്യാഭ്യാസം തിരുത്തുക

ലണ്ടണിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ പഠിച്ചു.


അവലംബങ്ങൾ തിരുത്തുക

  1. https://www.weforum.org/people/neha-kirpal
"https://ml.wikipedia.org/w/index.php?title=നേഹ_കൃപാൽ&oldid=3363714" എന്ന താളിൽനിന്ന് ശേഖരിച്ചത്