നേപ്പാളി കോൺഗ്രസ് നേപ്പാളിലെ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രീയ പാർട്ടിയും രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയുമാണ്. 2021 ഡിസംബറിൽ നടന്ന പാർട്ടിയുടെ 14-ാമത് ജനറൽ കൺവെൻഷൻ പ്രകാരം പാർട്ടിക്ക് 870,106 അംഗങ്ങളുണ്ട്. പാർട്ടിയുടെ  2016 ലെ പതിമൂന്നാം ജനറൽ കൺവെൻഷൻ മുതൽ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയാണ് പാർട്ടിയെ നയിക്കുന്നത്. 2022 ലെ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി 89 സീറ്റുകൾ നേടി. നിലവിൽ ജനപ്രതിനിധി സഭയിലെ ഏറ്റവും വലിയ പാർലമെന്ററി ഗ്രൂപ്പാണ് നേപ്പാളി കോൺഗ്രസ് പാർട്ടി. [1] [2][3]

നേപ്പാളി കോൺഗ്രസ്
പ്രസിഡന്റ്ഷേർ ബഹാദൂർ ദ്യൂബ
അദ്ധ്യക്ഷ സമിതികേന്ദ്ര പ്രവർത്തക സമിതി
വൈസ് പ്രസിഡൻറ്പൂർണ ബഹദൂർ ഖഡ്ക
ധൻരാജ് ഗുരുങ്
സഖ്യംഇടത് സഖ്യം
പാർട്ടി പതാക

ഭരണചരിത്രം

തിരുത്തുക

നേപ്പാളി കോൺഗ്രസിന് ഇതുവരെ ഏഴു പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്, നേപ്പാളി കോൺഗ്രസ് പതിനാല് തവണ കേന്ദ്ര സർക്കാരിനെ നയിച്ചിട്ടുണ്ട്.[4] 1951-ൽ റാണ ഭരണത്തിന്റെ അവസാനത്തെത്തുടർന്ന് പാർട്ടിയുടെ സ്ഥാപക അംഗമായ മാതൃകാ പ്രസാദ് കൊയ്‌രാളയെ ആദ്യത്തെ  പ്രധാനമന്ത്രിയായി നിയമിച്ചു. പാർട്ടിയുടെ മറ്റൊരു സ്ഥാപക അംഗമായ സുബർണ ഷുംഷെർ റാണയും 1958-ൽ പ്രധാനമന്ത്രിയായി. ഗിരിജാ പ്രസാദ് കൊയ്‌രാളയുടെയും ഷേർബഹദൂർ ദ്യൂബയുടെയും കീഴിൽ 1995ലും 1998ലും പാർട്ടി സഖ്യസർക്കാരുകൾ രൂപീകരിച്ചു. 2013 ലെ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിനെത്തുടർന്ന് പാർട്ടി ഏറ്റവും വലിയ കക്ഷിയായി ഉയർന്നു. സുശീൽ കൊയ്‌രാളയുടെ കീഴിൽ ഒരു കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകി. 2015 ലെ ഭരണഘടനയുടെ പ്രഖ്യാപനത്തിന് ശേഷം, 2017 ലും 2021 ലും ദ്യൂബയുടെ കീഴിൽ പാർട്ടി സഖ്യ സർക്കാരുകളെ നയിച്ചു. 1950 ൽ നേപ്പാളി നാഷണൽ കോൺഗ്രസും നേപ്പാൾ ഡെമോക്രാറ്റിക് കോൺഗ്രസും ജനാധിപത്യ സോഷ്യലിസ്റ്റ് ലൈനുകളിൽ ലയിപ്പിച്ചാണ് പാർട്ടി രൂപീകരിച്ചത്. റാണ രാജവംശത്തിന്റെ പതനത്തിനും പഞ്ചായത്ത് യുഗത്തിന്റെ തുടക്കത്തിനുമിടയിൽ നേപ്പാളി കോൺഗ്രസ്  പ്രധാനമന്ത്രിമാർ നാല് സർക്കാരുകളെ നയിച്ചു,

പ്രത്യയശാസ്ത്രം

തിരുത്തുക

ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും തത്വത്തിലാണ് നേപ്പാളി കോൺഗ്രസ് പാർട്ടി സ്ഥാപിതമായത്. 1956-ൽ, സാമൂഹ്യ-സാമ്പത്തിക പരിവർത്തനത്തിനുള്ള പ്രത്യയശാസ്ത്രമായി പാർട്ടി ജനാധിപത്യ സോഷ്യലിസത്തെ സ്വീകരിച്ചു. ചേരിചേരാ നയത്തിലും ഇന്ത്യയുമായുള്ള നല്ല ബന്ധത്തിലുമായിരുന്നു അതിന്റെ വിദേശനയം. നേപ്പാളി കോൺഗ്രസ് തുടക്കത്തിൽ മുഖ്യധാരാ സോഷ്യൽ ഡെമോക്രാറ്റിക് നയങ്ങളെ അനുകൂലിച്ചു, എന്നാൽ 20-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുൻകാല സാമൂഹിക ജനാധിപത്യ നയങ്ങൾ ഉപേക്ഷിച്ച് സെൻട്രിസ്റ്റ് രാഷ്ട്രീയ പക്ഷത്തോട് അടുക്കാൻ തുടങ്ങി.

  1. "നേപ്പാളി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി". കേരള കൗമുദി.
  2. "നേപ്പാളി കോൺഗ്രസ് അംഗത്വം". ekantipur.com (in നേപ്പാളി). Retrieved 2 April 2022.
  3. Adhikari, Ashok (8 December 2021). "നേപ്പാളി കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തുന്നു" [Parties strengthening base] (PDF). Gorkhapatra. Nepal. p. 1. Archived from the original (PDF) on 2023-10-31. Retrieved 11 December 2022.
  4. "Previous Election Facts and Figures". 21 October 2008. Archived from the original on 21 October 2008. Retrieved 15 August 2021.
"https://ml.wikipedia.org/w/index.php?title=നേപ്പാളി_കോൺഗ്രസ്&oldid=4097263" എന്ന താളിൽനിന്ന് ശേഖരിച്ചത്