കർണാടകയിലെ മംഗലാപുരത്ത് ദേശീയപാത 66 -ൽ നേത്രാവതി നദിക്ക് കുറുകേ നിർമിച്ചിട്ടുള്ള പാലമാണ് നേത്രാവതി പാലം. മംഗലാപുരം നഗരത്തെ അതിന്റെ തെക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. മംഗലാപുരം താലൂക്കിലെ ഉള്ളാൾ പട്ടണത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഈ പാലത്തെ ഉള്ളാൾ പാലം എന്നും വിളിക്കുന്നു.

നേത്രാവതി പാലം
ഉള്ളാൾ പാലം
Coordinates12°50′21″N 74°51′36″E / 12.8391°N 74.8601°E / 12.8391; 74.8601
Carries4 lanes of traffic, 2 way pedestrians
Crossesനേത്രാവതി നദി
Localeമംഗളൂരു, കർണാടക, ഇന്ത്യ
സവിശേഷതകൾ
മൊത്തം നീളം804 മീറ്റർ (2,638 അടി)
ഉയരം33.25 feet

ഈ പാലത്തിന്റെ ആകെ നീളം 830 മീറ്ററാണ്. [1]

ദേശീയപാതവീകസനത്തിന്റെ ഭാഗമായി റോഡുകൾ വീതികൂട്ടിയപ്പോൾ, പഴയ പാലത്തിന് സമാന്തരമായി അധിക പാലം നിർമ്മിക്കുകയും അത് 2014 മാർച്ച് 20 ന് പൊതുജനങ്ങൾക്ക് തുറന്ന്നൽകുകയും ചെയ്തു. [2] പുതിയ പാലത്തിൽ വെള്ളത്തിൽ 18 തൂണുകളും നദിക്കരയിൽ 6 തൂണുകളും ഉൾപ്പെടെ 24 തൂണുകളുണ്ട്. ഓരോ സ്തംഭത്തിന്റെയും ഉയരം 33.25 അടിയാണ്.

  1. "Netravati Bridge". in.geoview.info. Retrieved 2016-10-13.
  2. "Mangalore: New Netravati bridge opens to traffic, temporarily". www.daijiworld.com. Archived from the original on 2016-10-13. Retrieved 2016-10-13.
"https://ml.wikipedia.org/w/index.php?title=നേത്രാവതി_പാലം&oldid=3969626" എന്ന താളിൽനിന്ന് ശേഖരിച്ചത്