നേതാജി സുഭാഷ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

2020 ൽ സ്ഥാപിതമായ നേതാജി സുഭാഷ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബിഹാറിലെ പട്നയിലെ ബിഹ്തയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. [1] ഈ കോളേജിൽ വർഷത്തിൽ 100 ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എം.ബി.ബി.എസ്.) സീറ്റ് ഉണ്ട്. ഈ കോളേജ് ആര്യഭട്ട നോളജ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തതും ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതുമാണ്. [2] പട്നയിലെ ബിഹ്തയിലെ അംഹാരയിൽ സിത്വാന്തോ ദേവി മഹിളാ കല്യാൺ സൻസ്ഥാനാണ് നേതാജി സുഭാഷ് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ സ്ഥാപിച്ചത്. എംബിബിഎസ് കോഴ്‌സിലേക്കുള്ള എല്ലാ പ്രവേശനങ്ങളും കർശനമായി അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ (നീറ്റ് യുജി) നേടിയ മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബിരുദാനന്തര കോഴ്‌സുകൾക്കു നീറ്റ് പിജി യും.

നേതാജി സുഭാഷ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
തരംസ്വകാര്യം
സ്ഥാപിതം2020; 4 years ago (2020)
ബന്ധപ്പെടൽആര്യഭട്ട നോളജ് യൂണിവേഴ്‌സിറ്റി
വിദ്യാർത്ഥികൾTotals:
  • MBBS - 100
മേൽവിലാസംBihta, പാറ്റ്ന, ബീഹാർ
വെബ്‌സൈറ്റ്https://www.nsmch.com/

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Lt Governor Manoj Sinha inaugurates Netaji Subhas Medical College & Hospital, Patna & 1st Batch of MBBS students". Retrieved 9 August 2022.
  2. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 9 August 2022.