നെഹ്റു ജാക്കറ്റ്
സ്ത്രീ പുരുഷ ഭേദമില്ലതെ ഉപയോഗിക്കുന്ന ഒരു തരം ജാക്കറ്റാണ് നെഹ്റു ജാക്കറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പേരിലാണ് ഈ ജാക്കറ്റുകൾ അറിയപ്പെടുന്നത്.[1]
ജനപ്രീയത
തിരുത്തുക1960 ന്റ മധ്യത്തോടെയാണ് നെഹ്റു ജാക്കറ്റ് യൂറോപ്പ്ന്റെയും അമേരിക്കയുടെയും വിപണിയിൽ സുലഭമായത്. 1960 ന്റെ അവസാനത്തിലും 1970 കളുടെ തുടക്കത്തിലും അതിന്റെ പ്രശസ്തി വർദ്ധിച്ചു. അക്കാലത്ത് പ്രശസ്ത ഇംഗ്ലീഷ് സംഗീത സംഘംമായ ദി ബീറ്റിൽസ് ദി മങ്കീസ് എന്നിവർ ഈ ജാക്കറ്റുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ അക്കാലത്തെ ജെയിംസ് ബോണ്ട് പരമ്പരകളിലെ വിവിധ വില്ലന്മാരും ഈ ജാക്കറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[2][3][4]
എന്നാൽ പിന്നീട് പശ്ചാത്യൻ രാജ്യങ്ങളിൽ ഈ ജാക്കറ്റിന്റെ പ്രശസ്തി കുറഞ്ഞുവെങ്കിലും ഇന്ത്യയിൽ ഇത് പ്രശസ്തമായി തുടർന്നു. 2015 ൽ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ച ഈ സ്യൂട്ട് പരക്കെ ചർച്ചയായി .ഈ ജാക്കറ്റ് പിന്നീട് 695.000 ഡോളറിനു ലേലം ചെയ്തു.
അവലംബം
തിരുത്തുക- ↑ Gentlemen's Gazette
- ↑ http://www.encyclopedia.com/doc/1G2-3425500603.html
- ↑ "Nehru jacket – Everything2.com". Everything2.com. 2001-07-27. Retrieved 2010-01-11.
- ↑ John Lennon's suit found