നെസ് പെർസ് അമേരിക്കൻ ഇന്ത്യൻ ജനത
Regions with significant populations | |
---|---|
United States (Idaho) | |
Languages | |
English, Nez Perce | |
Religion | |
Seven Drum (Walasat), Christianity, other | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
other Sahaptin peoples |
നെസ് പെർസ് (/ˌnɛzˈpɜːrs/ (autonym: Niimíipu അവരുടെതന്നെ ഭാഷയിൽ) ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ പസഫിക് പീഠഭൂമി മേഖലയിലുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഈ വർഗ്ഗം നെസ് പെർസ് ട്രൈബ് എന്ന പേരിൽ ഫെഡറൽ അംഗീകാരം നേടിയ ഇവർ ഇഡോഹോയിലെ റിസർവ്വേഷനിൽ സ്വയംഭരണാധികാരം നടത്തുന്നു. ഈ വർഗ്ഗത്തിൻറെ ഇപ്പോഴത്തെ ചീഫ് ജോ നെയ്‍ലിയാണ്.[2] ഇഡോഹോ സംസ്ഥാനത്തെ ഫെഡറൽ അംഗീകാരം ലഭിച്ച അഞ്ചു വർഗ്ഗങ്ങളിലൊന്നാണിത്.
ഈ വർഗ്ഗം പ്രാചീനകാലത്തെ കോർഡില്ലെറൻ സംസ്കാരത്തിൻറെ (കാസ്കെയ്ഡ് ഫെയ്സ് എന്നും അറിയപ്പെടുന്ന ഈ സംസ്കാരം വടക്കേ അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ പസഫിക് മേഖലയിൽ 9000 അല്ലെങ്കിൽ 10000 BC മുതൽ ഏകദേശം 5500 BC വരെ നിലനിന്നിരുന്ന പ്രാചീന തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരുടെ സംസ്കാരമാണ്) പിന്തുടർച്ചക്കാരാണെന്ന് നരവംശശാസ്‌ത്രജ്ഞർ രേഖപ്പെടുത്തുന്നു. റോക്കി പർവ്വത മേഖലയിൽ നിന്നും തെക്കു ഭാഗത്തേയ്ക്കും പടിഞ്ഞാറുള്ള സമതല മേഖലയിലുമെത്തിയ വിവിധ സംഘങ്ങൾ സംയോജിച്ചാണ് ഈ വർഗ്ഗം ഉടലെടുത്തത്.[3] ഈ വർഗ്ഗത്തനും അയൽമേഖലയിലുള്ള ചിനൂക്ക് വർഗ്ഗക്കാർക്കും നെസ് പെർസ് എന്ന പേരു നല്കിയത് ഈ മേഖലയിൽ വന്നെത്തിയ ഫ്രഞ്ചു പര്യവേക്ഷകരായിരുന്നു. ഇതിനർത്ഥം തുളച്ച മൂക്കുള്ളവർ എന്നാണ്. എന്നാൽ ഇത്തരത്തിലുള്ള അലങ്കാരം ചിനൂക്ക് വർഗ്ഗക്കാരാണ് നടത്താറുള്ളത്.
നെസ് പെർസ് ഗോത്രവൃത്താന്തം
തിരുത്തുകനെസ് പെർസ് ജനങ്ങൾ അവരുടെ തന്നെ ഭാഷയിൽ Nimíipuu (ഉച്ചാരണം [പ്രവർത്തിക്കാത്ത കണ്ണി] [nimiːpuː]), എന്നറിയപ്പെടുന്നു. സഹാപ്റ്റിയൻ ഭാക്ഷാകുടുംബത്തിലെ അവരുടെ ഭാക്ഷയിലുള്ള ഈ വാക്കിന് "The People," എന്നർത്ഥം വരുന്നു.[4] ഐക്യനാടുകൾ ഔദ്യോഗികരേഖകളിലും ഇടപാടുകളിലും നെസ് പെർസ് എന്ന പേരുപയോഗിക്കുന്നതിനാൽ ഈ ഗോത്രവും നെസ് പെർസ് എന്ന പേരുപയോഗിച്ചുവരുന്നു. നെസ് പെർസ് എന്ന ഫ്രഞ്ച് വാക്കിൻറെ യഥാർത്ഥ ഉച്ചാരണം [ne pɛʁse] എന്നാണ്.
1805 ൽ ഫ്രഞ്ച് പര്യവേക്ഷകർ ഈ ജനങ്ങളെ നെസ് പെർസ് എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇവർ മൂക്കു തുളച്ച് ആഭരണങ്ങൾ അണിയുന്ന വർഗ്ഗമായിരുന്നില്ല. യഥാർത്ഥത്തിൽ ഈ ആചാരം വടക്കുപടിഞ്ഞാറൻ പസഫിക്ക് മേഖലയിൽ കൊളമ്പിയ നദിയ്ക്കു താഴ്ഭാഗത്തു വസിച്ചിരുന്ന ചിനൂക്ക് വർഗ്ഗക്കാരായിരുന്നു യഥാർത്ഥത്തിൽ മൂക്കൂതുളച്ച് ആഭരണങ്ങള‍്‍ അണിയാറുണ്ടായിരുന്നത്. ആഹാരത്തിനായി ചിനൂക്കുകളെപ്പോലെ നെസ് പെർസുകളും നദികളിലെ സാൽമൺ മത്സ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഈ രണ്ടുവർഗ്ഗങ്ങളും മത്സ്യബന്ധനമേഖലകളും വ്യാപാര കേന്ദ്രങ്ങളും അന്യോന്യം പങ്കുവച്ചിരുന്നു. എന്നാൽ ചിനൂക്കുകൾ സാമൂഹികമായും സംസ്കാരികമായി ഏറെ വ്യത്യസ്തരായ ജനവിഭാഗമായിരുന്നു. ചിനൂക്ക് വർഗ്ഗത്തിൽ പുരോഹിതവാഴ്ചയായിരുന്നു നിലനിന്നിരുന്നത്.
അവലംബം
തിരുത്തുക- ↑ 2010 Figures for total Nez Perce community. Retrieved 2010.10.05
- ↑ R. David Edmunds "The Nez Perce Flight for Justice," American Heritage, Fall 2008.
- ↑ Josephy, Alvin M. The Nez pizza pizza pizzang of the Northwest, Boston: Mariner Books, 1997. p. 15. ISBN 978-0-395-85011-4.
- ↑ Aoki, Haruo. Nez Perce Dictionary. Berkeley: University of California Press, 1994. ISBN 978-0-520-09763-6.