അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സിയറ നെവാഡയിലുള്ള ഒരു കൌണ്ടിയാണ് നെവാഡ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 98,764 ആയിരുന്നു.[3] കൗണ്ടി ആസ്ഥാനം നെവാഡ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.[5] സാക്രെമെൻറൊ-റോസ്‍വില്ലെ, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ട്രക്കീ-ഗ്രാസ് വാലി, CA മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ നെവാഡയും ഉൾപ്പെടുന്നു. ഈ കൌണ്ടി "മദർ ലോഡ് കണ്ട്രി" അഥവാ "ഗോൾഡ് കണ്ട്രി" യിലാണ് സ്ഥിതിചെയ്യുന്നത്.

നെവാഡ കൌണ്ടി, കാലിഫോർണിയ
County of Nevada
Images, from top down, left to right: Downtown Nevada City, Donner Lake, a scene in Rough and Ready, the Bridgeport Covered Bridge
Official seal of നെവാഡ കൌണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSierra Nevada
Metropolitan areaGreater Sacramento
IncorporatedApril 25, 1851[1]
നാമഹേതുNevada City, which is named after the Spanish word for "snow-covered"
County seatNevada City
Largest cityTruckee (population and area)
ഭരണസമ്പ്രദായം
 • ഭരണസമിതിBoard of Supervisors
വിസ്തീർണ്ണം
 • ആകെ974 ച മൈ (2,520 ച.കി.മീ.)
 • ഭൂമി958 ച മൈ (2,480 ച.കി.മീ.)
 • ജലം16 ച മൈ (40 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം9,152 അടി (2,790 മീ)
ജനസംഖ്യ
 • ആകെ98,764
 • കണക്ക് 
(2016)[4]
99,107
 • ജനസാന്ദ്രത100/ച മൈ (39/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code530
FIPS code06-057
GNIS feature ID1682927
വെബ്സൈറ്റ്www.mynevadacounty.com

ചരിത്രം

തിരുത്തുക

1851-ൽ യൂബ കൌണ്ടിയുടെ ഭാഗങ്ങൾ അടർത്തിയെടുത്തു രൂപീകരിച്ച ഈ കൗണ്ടിയ്ക്ക് ഖനന നഗരമായ നെവാഡ നഗരത്തിൻറെ പേരാണ് നൽകിയിരിക്കുന്നത്. "സിയേറ നെവാഡ" എന്ന വാക്കിൽ നിന്നും ഉത്ഭവിച്ച ഒരു നാമമാണിത്. നെവാഡ എന്ന സ്പാനിഷ് വാക്കിൻറെ അർത്ഥം 'മഞ്ഞുമൂടിയ' അഥവാ 'ഹിമമയമായ' എന്നൊക്കെയാണ്.[6] "നെവാഡ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് നെവാഡ നഗരത്തെക്കുറിക്കുവാനാണ്. 1851-ൽ പുതുതായി രൂപം കൊണ്ട കൗണ്ടി, കൗണ്ടി ആസ്ഥാനമായി നഗരത്തിൻറ പേരുതന്നെ ഉപയോഗിച്ചു. 1861 ൽ അതിർത്തി സംസ്ഥാനവും (നെവാഡ സംസ്ഥാനം) ഇതേ പേര് ഉപയോഗിച്ചു.1849 ലെ ഗോൾഡ് റഷിൻറെ കാലത്ത് ഈ പ്രദേശത്തിന് ഉണർവ്വുണ്ടായി.

ഈ പ്രധാനപ്പെട്ട മേഖലയുടെ ഉദയത്തിൻറെ സാക്ഷ്യപത്രങ്ങളായി, കാലിഫോർണിയയുടെ വികാസ കാലങ്ങളിലെ നിരവധി ചരിത്രപരമായ സ്ഥലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവയിലൊന്നാണ് 1865-ൽ കാലിഫോർണിയയിലെ നെവാഡ നഗരത്തിൽ നിർമ്മിക്കപ്പെട്ട ഏറ്റവും പഴക്കമുള്ള തീയേറ്ററായ നെവാഡ തീയേറ്റർ. ഒരിക്കൽ മാർക്ക് ട്വയിനെപ്പോലെയുള്ള ചരിത്രപുരുഷന്മാർക്ക് ആതിഥ്യമരുളിയിരുന്ന ഈ തീയേറ്റർ ഇന്നും പ്രവർത്തിക്കുന്നു. 1890 ൽ നിർമ്മിക്കപ്പെട്ടതും ഇന്നും പ്രവർത്തിക്കുന്നതുമായ 'ഓൾഡ് 5 മൈൽ ഹൗസ് സ്റ്റേജ്‍കോച്ച് സ്റ്റോപ്പ്' മൂന്നു നൂറ്റാണ്ടുകളിലായി തുടരുന്ന ഒരു ഒരു സേവനദാതാവാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 974 ചതുരശ്ര മൈൽ (2,520 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 958 ചതുരശ്ര മൈൽ (2,480 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 16 ചതുരശ്ര മൈൽ (41 ചതുരശ്ര കിലോമീറ്റർ) (1.6 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.[7] മദ്ധ്യ, തെക്കൻ യൂബാ നദികൾ ഈ കൌണ്ടിയിലൂടെ കടന്നുപോകുന്നു.[8]

  1. "Nevada County". Geographic Names Information System. United States Geological Survey. Retrieved February 4, 2015.
  2. "Mount Lola". Peakbagger.com. Retrieved February 4, 2015.
  3. 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-15. Retrieved April 4, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Find a County". National Association of Counties. Retrieved 2011-06-07.
  6. "Nevada County History". US Gen Web Project in California. Retrieved 2008-10-01.
  7. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 28, 2015.
  8.   "Nevada. II. A N. E. county of California". The American Cyclopædia. 1879. 

പുറം കണ്ണികൾ

തിരുത്തുക

39°18′N 120°46′W / 39.30°N 120.77°W / 39.30; -120.77

"https://ml.wikipedia.org/w/index.php?title=നെവാഡ_കൗണ്ടി&oldid=3635739" എന്ന താളിൽനിന്ന് ശേഖരിച്ചത്