നെല്ലിപ്പട
കേരളത്തിലെ ചിലപ്രദേശങ്ങളിൽ പണിയുന്ന കിണറുകളുടെ ഏറ്റവും അടിയിൽ[1] സ്ഥാപിക്കുന്ന മരം കൊണ്ടുണ്ടാക്കിയ സംവിധാനമാണ് നെല്ലിപ്പടി അഥവാ നെല്ലിപ്പട. സാധാരണയായി നെല്ലിമരം[2] കൊണ്ടാണ് വൃത്താകൃതിയിലുള്ള ഈ സംവിധാനം നിർമ്മിക്കുക. നെല്ലിക്കുറ്റികൾ കൊണ്ട് അടിച്ചുറപ്പിച്ച നെല്ലിപ്പടയ്ക്കുമുകളിലായിരിക്കും മറ്റു പടവുകൾ. വടക്കൻ മലബാറിൽ സാധാരണയായി കോൽ അളവിൽ ഓരോരോ പടവുകൾ ആണുണ്ടാകുക. ചെങ്കല്ലുകൊണ്ട് കെട്ടി മനോഹരമാക്കിയിരിക്കും കിണറുകൾ. നെല്ലിപ്പട ഉണ്ടായാൽ ഏതുകാലത്തും വെള്ളം ശുദ്ധമായിരിക്കും എന്നാണ് വിശ്വാസം
ഭാഷാപ്രയോഗം
തിരുത്തുകക്ഷമയുടെ നെല്ലിപ്പട കാണുക എന്ന പ്രയോഗം മലയാള ഭാഷയിൽ നിലവിലുണ്ട്. ഏറ്റവും താഴെവരെ എത്തുക എന്നാണുദ്ദേശിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-18. Retrieved 2017-07-08.
- ↑ http://ml.vikaspedia.in/energy/d2ad30d3fd38d4dd25d3fd24d3f/d2ad4dd30d15d43d24d3f-d35d3fd2dd35d19d4dd19d33d41d02-d38d02d30d15d4dd37d23d35d41d02