കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കി‍ൽ നെല്ലനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് നെല്ലനാട്. വെഞ്ഞാറമൂട്ടിൽ നിന്നും 5കീ.മീ ദൂരമുണ്ട് നെല്ലനാട്ടേക്ക്. നെല്ലിന്റെ നാടാണ് നെല്ലനാട്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദിയായ വാമനാപുരം നദി ഈ ഗ്രാമത്തിൽ കൂടിയൊഴുകുന്നു. കാർഷികരംഗത്ത് വളരെയേറെ പുരോഗതി കൈവരിച്ച ഗ്രാമം. കൃഷിയിൽ പ്രവീണ്യം നേടിയവരാണ് ഇവിടുത്തുകാരിൽ പൂരിപക്ഷവും. ഗ്രാമീണ ഭംഗിയും, സംസ്കാരവും കൈവിടാതെ സൂക്ഷിക്കപെടുന്നു. ഇവിടുത്തെ ചെറുപ്പക്കാരിൽ എറിയപങ്കും സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും ഒഴിവു സമയങ്ങൾ കൃഷിക്കായി മാറ്റി വയ്ക്കുന്നു. നെല്ലനാട് പഞ്ചായത്തിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പ്രേദേശം കൂടിയാണിത്.

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ വെള്ളാണിക്കര മഹാദേവ ക്ഷേത്രം.
  • നെല്ലനാട് ഊരൂട്ട് മണ്ഡപം ഉലകുടയ തമ്പുരാൻ ദേവി ക്ഷേത്രം.
  • പഴവീട് ആയിരവല്ലി ക്ഷേത്രം.
  • കൊന്നക്കോട് കാവ് നാഗരാജാവ്.
  • ഉടയൻപാറ ഉടയതമ്പുരാൻ ക്ഷേത്രം.
  • കുറ്ററ ജുമാമസ്ജിത്.
"https://ml.wikipedia.org/w/index.php?title=നെല്ലനാട്&oldid=3943872" എന്ന താളിൽനിന്ന് ശേഖരിച്ചത്