ഐ.പി. ക്യാമറ
(നെറ്റ്വർക്ക് ക്യാമറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴയതരം ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകളെ അപേക്ഷിച്ച് ഒട്ടനവധി മേന്മകളുള്ള ക്യാമറാരൂപമാണ് ഐ.പി ക്യാമറ (ഇന്റർനെറ്റ് പ്രോട്ടോക്കോൾ ക്യാമറ) അഥവാ നെറ്റ്ക്യാം. പേര് സൂചിപ്പിക്കുന്നതു പോലെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ മുഖേന ഇന്റർനെറ്റിൽ നിന്നോ കമ്പ്യൂട്ടർ ശൃംഖലയിൽ നിന്നോ ഡാറ്റ സ്വീകരിക്കുവാനും അയയ്ക്കാനും ഐ.പി. ക്യാമറയ്ക്ക് സാധിക്കും. ക്യാമറ ഒരു ഐ.പി. ശൃംഖലയിൽ ബന്ധിപ്പിക്കുകയാണെങ്കിൽ ലോകത്തെവിടെ നിന്നും ഇന്റർനെറ്റ് മുഖേന ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങൾ വീക്ഷിക്കുവാൻ സാധിക്കുന്നതാണ്. പ്രധാനമായും സുരക്ഷാആവശ്യങ്ങൾക്കാണ് ഐ.പി. ക്യാമറ ഉപയോഗിക്കുന്നത്