നെയ്‌ലിയ ഹണ്ടർ ബൈഡൻ
നെയ്ലിയ ഹണ്ടർ ബൈഡൻ (ജീവിതകാലം: ജൂലൈ 28, 1942 - ഡിസംബർ 18, 1972) ഒരു അമേരിക്കൻ അദ്ധ്യാപികയും നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ പത്നിയുമായിരുന്നു. 1972 ൽ മകൾ നവോമിക്കൊപ്പം ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ട അവരുടെ രണ്ട് ആൺമക്കളായ ബ്യൂ, ഹണ്ടർ എന്നിവർ ഗുരുതരമായി പരിക്കുകളോടെ ഈ അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
നെയ്‌ലിയ ഹണ്ടർ ബൈഡൻ | |
---|---|
പ്രമാണം:Neilia Hunter.jpeg | |
ജനനം | നെയ്‍ലിയ ഹണ്ടർ ജൂലൈ 28, 1942 |
മരണം | ഡിസംബർ 18, 1972 | (പ്രായം 30)
മരണ കാരണം | റോഡപകടം |
അന്ത്യ വിശ്രമം | ഗ്രീൻവില്ലെ, ഡെലാവെയർ, യു.എസ്. |
കലാലയം | സിറാക്കൂസ് സർവ്വകലാശാല (എം.എ.) |
തൊഴിൽ | അദ്ധ്യാപിക |
അറിയപ്പെടുന്നത് | ജോ ബൈഡന്റെ ആദ്യ പത്നി |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | |
കുടുംബം | Family of Joe Biden (by marriage) |
ജീവിതരേഖ
തിരുത്തുക1942 ജൂലൈ 28 ന് ന്യൂയോർക്കിലെ സ്കാനിയാറ്റെലസിൽ ലൂയിസ് (മുമ്പ്, ബേസൽ; 1915-1993), റോബർട്ട് ഹണ്ടർ (1914–1991) എന്നിവരുടെ പുത്രിയായി നെയ്‌ലിയ ഹണ്ടർ ജനിച്ചു.[1] പെൻസിൽവാനിയയിലെ ഒരു സെക്കൻഡറി ബോർഡിംഗ് വിദ്യാലയമായ പെൻ ഹാളിലാണ് അവർ പഠനം നടത്തിയത്. വിദ്യാലയത്തിലെ ഫ്രഞ്ച് ക്ലബ്, ഹോക്കി, നീന്തൽ, സ്റ്റുഡന്റ് കൗൺസിൽ എന്നിവയിൽ അവർ സജീവാംഗമായിരുന്നു.[2] സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിന്ശേഷം സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ സിറാക്കൂസ് സിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിൽ ഒരു സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.[3] മുൻ ആബർൺ സിറ്റി കൗൺസിലർ റോബർട്ട് ഹണ്ടറുമായി അവർക്ക് ബന്ധമുണ്ടായിരുന്നു.[4]
അവലംബം
തിരുത്തുക- ↑ "Neilia Hunter to marry J. R. Biden". The News Journal. Wilmington, Del. March 29, 1966. Retrieved July 28, 2020.
- ↑ "Joe Biden Was Married To His First Wife, Neilia Hunter, For Only 6 Years". Women's Health. 13 May 2020. Retrieved July 28, 2020.
- ↑ "Neilia Hunter to marry J. R. Biden". The News Journal. Wilmington, Del. March 29, 1966. Retrieved July 28, 2020.
- ↑ Rocheleau, Kelly (April 1, 2020). "'A good, caring person': Former Auburn city councilor Robert Hunter remembered". Auburn Citizen. Auburn, New York. Retrieved July 28, 2020.