നെടുമങ്ങാട്ടു ചന്തപ്രക്ഷോഭം

നെടുമങ്ങാട് ചന്തയിൽ അധഃസ്ഥിതർക്ക് സഞ്ചാരസ്വാതന്ത്ര്യം ആവിശ്യപ്പെട്ടുകൊണ്ട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമാണ് നെടുമങ്ങാട് ചന്തപ്രക്ഷോഭം. അയ്യൻകാളിയുടെ ജീവിതവും അവഗണനയിലാണ്ടവിഭാഗത്തിന്റെ മോചനസമരങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അധഃസ്‌ഥിതനു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനെ എതിർക്കുന്ന കാര്യത്തിൽ സവർണർക്കൊപ്പം അഹിന്ദുക്കളും നിലകൊണ്ടു. നെടുമങ്ങാടു ചന്തയിൽപ്പോയി ഉപ്പും മുളകും വാങ്ങുന്നത് അധഃസ്ഥിതനു സാധിക്കുമായിരുന്നില്ല. ഇതിനു മാറ്റം വരുത്തണമെന്ന് അയ്യൻ‌കാളി തീരുമാനിച്ചു. 1912 ഒരു ദിവസം തന്റെ അനുയായികളും ഒന്നിച്ചു അയ്യൻ‌കാളി ചന്തയിൽ പ്രവേശിച്ചു. ഉടൻതന്നെ ചന്തയിലെ ആളുകൾ ആക്രമണം ആരംഭിച്ചു. നല്ലൊരു കളരി അഭ്യാസിയായ അയ്യങ്കാളി അക്രമത്തെ ശക്തമായി നേരിട്ടു. ചിതറിയോടിയ അക്രമക്കൂട്ടം കൂടുതൽ ആളുകളുമായി വീണ്ടും വന്നു. സ്വന്തം അനുയായികൾ പലരും തളർന്നു വീണെങ്കിലും ഊരിപ്പിടിച്ച കത്തിയുമായി നല്ല മെയ്യ് വഴക്കത്തോടെ അക്രമകാരികളെ നേരിട്ട അയ്യൻകാളിക്ക് ചന്ത പിടിച്ചെടുക്കുവാൻ സാധിച്ചു. പിന്നീട് നെടുമങ്ങാട് ചന്തയിൽ അധഃസ്ഥിതർക്ക് തടസങ്ങൾ ഒന്നും ഉണ്ടായില്ല.

എ ആർ മോഹനകൃഷ്ണന്റെ

മഹാത്മാ അയ്യങ്കാളി നവോഥാനത്തിന്റെ അഗ്നിനക്ഷത്രം