നൃസിംഗപ്രസാദ് ഭാദുരി

ഇന്ത്യന്‍ എഴുത്തുകാരന്‍

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബംഗാളി എഴുത്തുകാരനാണ്നൃസിംഗപ്രസാദ് ഭാദുരി(নৃসিংহপ্রসাদ ভাদুড়ী.) മഹാഭാരതേർ അഷ്ടാദശി എന്ന ബംഗാളി ലേഖന സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

നൃസിംഗപ്രസാദ് ഭാദുരി
നൃസിംഗപ്രസാദ് ഭാദുരി, 2015
ദേശീയതഇന്ത്യൻ
തൊഴിൽബംഗാളി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
മഹാഭാരതേർ അഷ്ടാദശി (ഉപന്യാസം)

ജനനം, വിദ്യാഭ്യാസം,ഉദ്യോഗം തിരുത്തുക

23 നവമ്പർ 1950-ൽ ബംഗ്ലാദേശിലെ പാബ്നായിൽ ജനനം. ബാല്യം മുതൽ കൊൽക്കത്തയിൽ വാസം.കൽക്കത്ത യൂണിവഴ്സിറ്റിയിൽ നിന്ന് സംസ്കൃതസാഹിത്യത്തിൽ എം.എ ബിരുദം നേടി. നവദ്വീപിലെ വിദ്യാസാഗർ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് 1981 മുതൽ 2010 വരെ കൊൽക്കത്തയിലെ ഗുരുദാസ് കോളേജിൽ അധ്യാപകനായിരുന്നു. 1987-ൽ സംസ്കൃകത്തിൽ പി.എച്.ഡി നേടി. ആനന്ദബസാർ, ദേശ് തുടങ്ങിയ പത്രങ്ങളിലും വാരികകളിലും നിരന്തരം എഴുതാറുണ്ട്. ഇപ്പോൾ ബംഗാളി സാഹിത്യസംസദിനു വേണ്ടി വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ എന്നിവക്കായുള്ള എൻസൈക്ലോപീഡിയ തയ്യാറാക്കുന്നതിൽ വ്യാപൃതനാണ്. രാമായണ മഹാഭാരതങ്ങൾ ഏതാണ്ട് ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട കാവ്യങ്ങളാണ്, ചരിത്രസത്യങ്ങളല്ല എന്ന അഭിപ്രായക്കാരനാണ് ഭാദുരി.[2]

രചനകൾ തിരുത്തുക

ശീർഷകം വർഷം പബ്ലിഷർ ISBN
ബാൽമീകിർ രാം ഓ രാമായൺ 1989 ആനന്ദ ISBN 978-81-7066-226-6
മഹാഭാരതേർ ഭാരതയുദ്ധോ ഒ കൃഷ്ണ 1990 ആനന്ദ ISBN 978-81-7215-028-0
മഹാഭാരത് (ഛോട്ടോദേർ ജന്യോ)' 1993 ശിസു സാഹിത്യ സംസദ്
അർജുൻ ഒ ദ്രൗപദി 1993 സാഹിത്യ സംസദ്
ശ്യമാ മായേർ ചരിത് കൊഥാ, ശ്യാമ മായേർ ഗാൻ 1993 അന്തരംഗ
ദേബതാർ മൊൻബയാൻ ശാസ്ത്രെ, സാഹിത്യേ ഏബം കൗതുകേ 1995 ആനന്ദ ISBN 978-81-7215-156-0
കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ 1998 ആനന്ദ ISBN 978-81-72153-85-4
ദണ്ഡനീതി 1998 സാഹിത്യ സംസദ് Product Code : SSD006892
സുഖസപ്തതി ആലേചന, സംസ്കൃതമൂല ഏവം ബംഗാനുവാദ ദ്വാദശ ത്രയോദശ ശതകേർ സംസ്കൃത ഗൽപോ സംങ്കലന 2001 ആനന്ദ ISBN 978-81-7756-100-5
മഹാഭാരതേർ ഛൊയ് പ്രവീൺ 2002 ആനന്ദ ISBN 978-81-7756-228-6
മഹാഭാരതേർ പ്രതിനായക് 2009 ആനന്ദ ISBN 978-8-17756-820-2
മഹാഭാരതേർ ലഘു-ഗുരു 2012 പത്രലേഖ Product Code : PLK009495
ഭീതർ-ബാഹിർ 2012 ദിപ് പ്രകാശൻ
കലിയുഗ് 2007 and 2013 ഗാങ്ചിൽ, ദീപ്
ചൈതന്യദേബ് 2011 and 2013 ദീപ് , പത്രലേഖ
രമണി 2013 കാരിഗർ
മഹാഭാരതേർ അഷ്ടാദശി 2013 ആനന്ദ
ആചാർ, വിചാർ, സംസ്കാർ 2013 അഭിയാൻ
Mystery Plays in Sanskrit(English)) 2013 Progressive Publishers
കൊഥാ അമൃതോസമാൻ 2014 Deys ISBN 978-81-295-1915-3
മഹാഭാരതേർ നീതി, അനീതി, ദുർനീതി 2014 പത്രലേഖ
നാനാ ചർച്ച 2014 അഭിയാൻ
അഷാദുക്തി ഹലാഹൽ 2014 The See Book Agency

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "സാഹിത്യ അകാദമി അവാർഡ് 2016" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
  2. Epic-pedia on a Grand Scale
"https://ml.wikipedia.org/w/index.php?title=നൃസിംഗപ്രസാദ്_ഭാദുരി&oldid=3654924" എന്ന താളിൽനിന്ന് ശേഖരിച്ചത്