നൂർഖോൺ യുൾദാഷ്ഖോജയേവ
നൂർഖോൺ യുൾദാഷ്ഖോജയേവ (ഉസ്ബെക്ക്: നൂർക്സൺ യോൾഡോഷ്ഷോജയേവ, പലപ്പോഴും നൂർഖോൺ യുൾഡാഷെവ എന്ന് ആംഗലേയവൽക്കരിക്കപ്പെടുന്നു) പരമ്പരാഗത ഇസ്‌ലാമിക മൂടുപടമില്ലാതെ വേദിയിൽ നൃത്തം ചെയ്ത ആദ്യത്തെ ഉസ്ബെക്ക് വനിതകളിൽ ഒരാളാണ്.[1] 1913 ൽ ഫെർഗാന പ്രവിശ്യയിലെ മാർഗിലാനിൽ ജനിച്ച അവർ 1929 ൽ ഒരു ദുരഭിമാന കൊലപാതകത്തിനിരയായി.[2]
Nurkhon Yuldashkhojayeva | |
---|---|
Nurxon Yoʻldoshxoʻjayeva Нурхон Йўлдошхўжаева | |
ജനനം | 1913 Margilan, Russian Turkestan (present-day Uzbekistan) |
മരണം | July 1, 1929 (aged 16) Margilan, Uzbek SSR |
മരണ കാരണം | Stabbed in an honor killing |
സ്മാരകങ്ങൾ | Statue dedicated in 1960's but removed shortly after Uzbekistan gained independence |
തൊഴിൽ | Dancer, actress |
അറിയപ്പെടുന്നത് | Removing veil in public |
ദുരഭിമാക്കൊല
തിരുത്തുകഒരു റഷ്യൻ നൃത്തസംഘത്തിൽ ചേരാനായി നൂർഖോൺ ചെറുപ്പത്തിൽത്തന്നെ വീട്ടിൽ നിന്ന് ഓടിപ്പോയിരുന്നു.[3] അവരുടെ സഹപ്രവർത്തകരിൽ യുഎസ്‌എസ്ആറിന്റെ ഭാവി പീപ്പിൾസ് ആർട്ടിസ്റ്റ് തമാറാ ഖാനൂമും ഉസ്ബെക്കിസ്ഥാനിലെ ഭാവി പീപ്പിൾസ് ആർട്ടിസ്റ്റ് ഗാവ്ഖർ രാഖിമോവയും ഉൾപ്പെടുന്നു. നൃത്തസംഘത്തിൽ ചേർന്നതിനുശേഷം, 1928 മാർച്ച് 8 ന് നൂർഖോണും മറ്റൊരു നർത്തകിയും വേദിയിലെത്തി അവരുടെ മുഖപടം എടുത്തുമാറ്റി. നൃത്ത സംഘം നൂർഖോണിന്റെ ജന്മനാടായ മാർഗിലാൻ സന്ദർശിക്കുമ്പോൾ അവളുടെ കുടുംബത്തെ കാണാൻ തീരുമാനിച്ചു. അവളുടെ അമ്മായി നൂർഖോണിനെ വീട്ടിലേക്ക് കൊണ്ടുവന്ന അമ്മായി, അവളെ സഹോദരൻ തിരയുന്നുവെന്ന് അറിയിച്ചു. തുടർന്ന് അയാൾ അവളെ കുത്തിക്കൊലപ്പെടുത്തുകയും സംഭവസ്ഥലത്ത് പോലീസ് എത്തിയ ഉടൻ കുറ്റം സമ്മതിക്കുകയും ചെയ്തു.[4] കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നും അവരുടെ പിതാവ് സാലിംക്സോജ, മിംഗ്-ബോഷി (പ്രാദേശിക ഭരണാധികാരി), മുല്ല കമൽ ഗിയാസോവ് എന്നിവർ നിർബന്ധപൂർവ്വം അവളെ വധിക്കുവാൻ വേദപുസ്തകത്തിൽ തൊട്ടു സത്യം ചെയ്യിച്ചിരുന്നുവെന്നും അയാൾ കുറ്റസമ്മതം നടത്തി.[5] അവളുടെ മരണത്തിന്റെ പിറ്റേന്ന് പൊതു ചത്വരത്തിൽ ഒരു വലിയ വിലാപയാത്ര നടന്നു. ആയിരക്കണക്കിന് ആളുകൾ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയും, സ്ത്രീകൾ അവളുടെ ശവപ്പെട്ടിക്ക് മുന്നിൽ തങ്ങളുടെ മൂടുപടം വലിച്ചെറിയുകയും ചെയ്തു.[6] കൊലപാതകത്തിൽ പങ്കുള്ളതിന് സാലിക്സോജ, സാലിംക്സോജ എന്നിവരെ വിചാരണക്കുശേഷം വധിക്കുകയും മിംഗ്-ബോഷിയെയും മുല്ലയെയും നാടുകടത്തുകയും ചെയ്തു.[7]
അനന്തരം
തിരുത്തുകമരണശേഷം സോവിയറ്റ് യൂണിയൻ അധികാരികൾ തുർസുനോയ് സൈദാസിമോവയുടേതിന് സമാനമായ ധീരയായ ഒരു സോവിയറ്റ് റോൾ മോഡലായും രക്തസാക്ഷിയായും അവളെ ബഹുമാനിച്ചു. നൂർഖോണിന്റെ ഒരു പ്രതിമ[8] നിർമ്മിക്കപ്പെടുകയും മർഗിലാനിൽ സാംസ്കാരിക നിലയത്തിനു മുന്നിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു. 1967 ൽ[9] ശിൽപി വാലന്റൈൻ ക്ലെബനോവ് നിർമ്മിച്ച നൂർഖോണിന്റെ പ്രതിമ 1991 ൽ[10] ഉസ്ബെക്ക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ തകർച്ചക്കുശേഷം എടുത്തുമാറ്റി. സോവിയറ്റ് കാലശേഷമുള്ള ഉസ്ബെക്കിസ്ഥാനിൽ സ്ത്രീ വിമോചനത്തിനായുള്ള പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു യുവതിയുടെ സ്മാരകം അധാർമികമായി കണക്കാക്കപ്പെട്ടു.[11] ഫെർഗാന നഗരത്തിൽ "നൂർഖോൺ" എന്നപേരിൽ അവരുടെ പേരു വഹിക്കുന്ന ഒരു പ്രദർശനശാല ഇന്നും നിലനിൽക്കുന്നു.[12]
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്ന കാമിൽ യാഷിൻ എഴുതിയ സോവിയറ്റ് സംഗീത നാടകത്തിലെ നായിക നൂർഖോൺ ആയിരുന്നു.[13]
അവലംബം
തിരുത്തുക- ↑ Victor Vitkovich (1954). A Tour Of Soviet Uzbekistan.
- ↑ National Encyclopedia of Uzbekistan (OʻzME). Birinchi jild. Tashkent, 2000 link
- ↑ Rubin, Don (1999-04-30). World Encyclopedia of Contemporary Theatre. Books.google.co.th. p. 458. Retrieved 2010-09-12.
- ↑ "Женщина и свобода в выборе одежды". Anhor.uz (in റഷ്യൻ). 16 January 2017. Retrieved 2019-01-29.
- ↑ Kamp, Marianne (2011-10-01). The New Woman in Uzbekistan: Islam, Modernity, and Unveiling under Communism (in ഇംഗ്ലീഷ്). University of Washington Press. p. 206. ISBN 9780295802473.
- ↑ "Женщина и свобода в выборе одежды". Anhor.uz (in റഷ്യൻ). 16 January 2017. Retrieved 2019-01-29.
- ↑ Kamp, Marianne (2011-10-01). The New Woman in Uzbekistan: Islam, Modernity, and Unveiling under Communism (in ഇംഗ്ലീഷ്). University of Washington Press. p. 206. ISBN 9780295802473.
- ↑ Picture of the statue - Boy Looks up at Statue of Nurkhon
- ↑ "SCULPTORS". O'ZBEKISTON HAYKALTAROSHLIGI.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Colin Thubron, The Lost Heart of Asia. Heinemann, 1994
- ↑ MacLeod, Calum; Mayhew, Bradley (2004). Ouzbékistan: Samarcande, Boukhara, Khiva (in ഫ്രഞ്ച്). Olizane. p. 141. ISBN 978-2-88086-313-5.
- ↑ ""Days of the Uzbek National Cinema Arts" held in Margilan". Uzdaily.com. Archived from the original on 2018-06-30. Retrieved 2010-09-12.
- ↑ "Great Soviet Encyclopedia {ru}". Bse.sci-lib.com. 2007-07-08. Retrieved 2010-09-12.