തുർക്കിയിലെ ഇസ്മിറിൽ) ഒരു തുർക്കി രാഷ്ട്രീയക്കാരനും വൈദ്യനും ഡെമോക്രാറ്റ് പാർട്ടിയുടെ പാർലമെന്റ് അംഗവുമായിരുന്നു (MP)നുഹ് നെകാറ്റി സെലിം.(1909, Köşk, Aydın Province, Ottoman Empire - 5 മാർച്ച് 1986, 1954 മുതൽ 1960 വരെയുള്ള കാലത്ത് 10, 11 തുർക്കി പാർലമെന്റുകളിൽ അദ്ദേഹം എയ്‌ഡൻ പ്രവിശ്യയെ പ്രതിനിധീകരിച്ചു. 1960 ലെ തുർക്കിയിൽ നടന്ന അട്ടിമറിയ്ക്ക് ശേഷം നടന്ന യാസിയാദ വിചാരണയിൽ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് 1964 സെപ്റ്റംബറിൽ ആറുമാസത്തെ മോചനം ലഭിക്കുകയും 1965-ൽ ജയിലിൽ ശേഷിച്ച ഡെമോക്രാറ്റിക് പാർട്ടി എംപിമാർക്കൊപ്പം കെയ്‌സേരി ജയിലിൽ നിന്ന് മോചിതനാകുകയും ചെയ്തു.

Necati Çelim
വ്യക്തിഗത വിവരങ്ങൾ
ജനനം1909
Köşk, Aydın Province, Ottoman Empire
മരണം5 March 1986
Izmir, Turkey
ദേശീയതTurkish

കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസവും തിരുത്തുക

1909-ൽ ഹാഫിസ് അഹ്‌മെത്തിന്റെയും മുഹ്‌സിൻ ഹാനിമിന്റെയും മകനായി കോഷ്‌ക്കിലാണ് സെലിം ജനിച്ചത്. പടിഞ്ഞാറൻ തുർക്കിസ്ഥാനിൽ വേരുകളുള്ള ഒരു പഴയ തുർക്കോമൻ കുടുംബമായ പോസക്കലറിന്റെ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അവർ ഒട്ടോമൻ ഇന്റർറെഗ്നത്തിന്റെ (1402-1413) കാലത്ത് അയ്‌ഡനിലെ കരാഹായിറ്റിൽ സ്ഥിരതാമസമാക്കി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നുഹ്_നെകാറ്റി_സെലിം&oldid=3943883" എന്ന താളിൽനിന്ന് ശേഖരിച്ചത്