നീർപ്പനിനീർ
ഈവനിങ്ങ് പ്രിംറോസ് കുടുംബത്തിലെ ഒരു ഇനം ചെടിയാണ് നീർപ്പനിനീർ. ഇതിന്റെ പ്രാദേശിക ഉറവിടം വ്യക്തമല്ല. ഇത് ഇപ്പോൾ ഏഷ്യയിൽ നെൽകൃഷിയിലെ ഒരു സാധാരണ കളയാണ്, ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും ഇത് കാണപ്പെടുന്നു, [2] തെക്കേ അമേരിക്കയിൽ നിന്നാവാം ഒരു പക്ഷേ ഉത്ഭവിച്ചത് എന്നും കരുതുന്നു.[3]
നീർപ്പനിനീർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Onagraceae |
Genus: | Ludwigia |
Species: | L. adscendens
|
Binomial name | |
Ludwigia adscendens | |
Synonyms[1] | |
|
ജലത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കാനും തണ്ണീർത്തടങ്ങളുടെ ഉപരിതലത്തിൽ പടർന്നുവളരാനും ഈ ചെടിക്ക് കഴിയും. ചെടിക്ക് എലിപ്റ്റിക് ബ്ലേഡുകളുള്ള ലളിതമായ ഇലകളുണ്ട്, അവയ്ക്ക് 0.4-7 സെ.മീ നീളവും 0.7-3 സെ.മീ വീതിയും ഉണ്ടാവും. [2] ഇതിന്റെ ഇലഞെട്ടിന് 0.5-1.0 സെ.മീ വലിപ്പമുണ്ട്. ഇതിന്റെ ക്രീം പൂക്കൾ കക്ഷങ്ങളിൽ ഒരെണ്ണം മാത്രമായി കാണാം, ഓരോന്നിനും 5 വിദളങ്ങൾ, 5 ദളങ്ങൾ, 10 കേസരങ്ങൾ എന്നിവയുണ്ട്. [4]
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Archived from the original on 2023-01-05. Retrieved 15 July 2015.
- ↑ 2.0 2.1 Jiarui Chen, Peter C. Hoch and Peter H. Raven (2007), "Ludwigia adscendens (Linnaeus) H. Hara, J. Jap. Bot. 28: 291. 1953", Flora of China online, vol. 13
- ↑ Nayek, T.K.; Banerjee, T.C. (1987), "Life history and host specificity of Altica cyanea [Coleoptera: Chrysomelidae], a potential biological control agent for water primrose, Ludwigia adscendens", Entomophaga, vol. 32, no. 4, pp. 407–414, doi:10.1007/BF02372450
- ↑ Tanaka, Yoshitaka; Van Ke, Nguyen (2007). Edible Wild Plants of Vietnam: The Bountiful Garden. Thailand: Orchid Press. p. 106. ISBN 978-9745240896.