നീവാഡ നേ ഗാന
ത്യാഗരാജസ്വാമികൾ സാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നീവാഡ നേ ഗാന
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | നീവാഡ നേ ഗാന നിഖില ലോക നിദാന നിമിഷമോർവ കലനാ |
സർവ്വലോകങ്ങൾക്കും കാരണക്കാരനായ ഭഗവാനേ, ഒരു നിമിഷമെങ്കിലും ഞാൻ അങ്ങയുടേതാണെന്നകാര്യം ഓർക്കാതിരിക്കുന്നത് എനിക്കു സഹിക്കാനാകുമോ? |
അനുപല്ലവി | ദേവാദി ദേവ ഭൂദേവ വര പക്ഷ രാജീവാക്ഷ സാധുജനജീവന സനാതന |
ദേവന്മാർക്കുപോലും ദേവനായ ഭാഗ്യവാന്മാരായ ഭൂദേവന്മാരുടെ വശത്തുള്ള അംബുജനേത്രനായ ഭഗവാനേ, സാധുജനങ്ങളുടെ ജീവനംതന്നെ സനാതനനായ അങ്ങല്ലേ |
ചരണം | സത്യംബു നിത്യംബു സമരമുന ശൗര്യംബു അത്യന്ത രൂപംബു അമിതബലമു നിത്യോത്സവംബുകല നീകു നിജദാസുഡനി തഥ്യംബു പൽകു ശ്രീത്യാഗരാജാർചിത |
നിത്യമായ സത്യവും യുദ്ധരംഗത്തെ ധൈര്യവും അതീവ സൗന്ദര്യവും അളവില്ലാത്ത കരുത്തും ഉള്ള ഭക്തർക്ക് അത്യാഹ്ലാദം നൽകുന്ന അങ്ങയെ ആരാധിക്കുന്നവനാണ് അങ്ങയുടെ യഥാർത്ഥ സേവകൻ ആയ ഈ ത്യാഗരാജൻ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം