നീളത്തിന്റെ ഏകകം
നീളമൊ ദൂരമൊ അളക്കുവാനുള്ള മാർഗം
നീളം, ദൂരം എന്നിവ അളക്കുന്നതുനുള്ള ഉപാധിയാണ് നീളത്തിന്റെ ഏകകം.
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ (SI) ഉപയോഗിക്കുന്ന നീളത്തിന്റെ ഏകകങ്ങൾ:
- മീറ്ററും സെന്റിമീറ്റർ, കിലോമീറ്റർ പോലെയുള്ള അതിന്റെ ഗുണിതങ്ങളും.
നീളത്തിന്റെ എസ്.ഐ ഇതര ഏകകങ്ങൾ:
- ആംസ്ട്രം (Å) (എസ്.ഐ യിൽ 100 പൈക്കോമീറ്റർ)
- മൈക്രോൺ (എസ്.ഐ യിൽ 1 മൈക്രോമീറ്റർ)
ബ്രിട്ടീഷ് ഇംപീരിയൽ ഏകകങ്ങൾ:
- ഇഞ്ച് (25.4 മില്ലിമീറ്റർ)
- അടി (12 ഇഞ്ച്, 0.3048 മീറ്റർ)
- വാര (3 അടി, 0.9144 മീറ്റർ)
ജ്യോതിശാസ്ത്ര ഏകകങ്ങൾ:
- ആസ്ട്രണോമിക്കൽ ഏകകം (AU) (~149 ഗിഗാമീറ്റർ)
- പ്രകാശവർഷം (ly) (~9.46 പീറ്റാമീറ്റർ)
- പാർസെക് (pc) (~30.8 പീറ്റാമീറ്റർ), കൂടെ കിലോപാർസെക് (kpc), മെഗാപാർസെക് (Mpc) എന്നിവയും ഉപയോഗിക്കപ്പെടുന്നു