പെലച്ചിക്കല്ല്

(നീലിക്കല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ വില്ലടത്ത് മഹാശിലാകാലത്തെ സംസ്ക്കാരത്തെ ഓർമ്മിപ്പിക്കുന്ന ശിലാസ്മാരകമുണ്ട്. ഇതിനെ ‘’’പെലച്ചിക്കല്ല്’’’,’’’നീലിക്കല്ല്’’ എന്നൊക്കെ പ്രാദേശികമായി അറിയുന്നു.

15 അടി ഉയരവും 12 അടിയുമുള്ള ഈ ശില അവർണ്ണജാതിയിൽ പെട്ട സ്ത്രീയുടെ ഓർമ്മയ്ക്കായി ഉണ്ടാക്കിയതാണെന്ന്ന്ന് പ്രാദേശവാസികൾ വിശ്വസിക്കുന്നു. ആ സ്ത്രീ തന്നെ ശിലയായതാണെന്നും ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തടയാളമായി സ്ഥാപിച്ചതാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. 1940 മുതൽ പുരാവസ്തു വകുപ്പ് ഇത് സംരക്ഷിക്കുന്നുണ്ട്.മൂവായിരം വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്ന് വകുപ്പ് കരുതുന്നു. അക്കാലത്തെ പ്രമുഖരെ ആരെയെങ്കിലും സംസ്കരിച്ൿഹ സ്ഥലമാകാമെന്നും വകുപ്പ് കരുതുന്നു.

ഇത്തരം പത്തോളം കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും പുരാവസ്തു വകുപ്പ് പറയുന്നു.[1]

  1. പ്രസാദ് താണിക്കുടം - മാതൃഭൂമി നഗരം സപ്ലിമെന്റ്, തൃശ്ശുർ, പേജ്2, 2016 ഡിസംബർ 5
"https://ml.wikipedia.org/w/index.php?title=പെലച്ചിക്കല്ല്&oldid=4095688" എന്ന താളിൽനിന്ന് ശേഖരിച്ചത്