ഇന്ത്യയിൽ നിന്നുള്ള പ്രശസ്തയായ ഡിസ്കക് കായികതാരമാണ് നീലം ജസ്‌വന്ത് സിങ്ങ് ഇംഗ്ലീഷ്: Neelam Jaswant Singh (ജനനം 8 ജനുവരി1971)  ഫർമാനയിലാണ് ജനിച്ചത്. ഡിസ്കസ് ത്രോയിൽ നീലത്തിന്റെ ഏറ്റവും കൂടിയ ദൂരം 64.55 മീറ്ററാണ്. 2002  ബുസാൻ ഏഷ്യൻ ഗെയിംസിലാണ് ഇത് സ്ഥാപിച്ചത്. 2005 ലെ ലോക ചാമ്പ്യൻഷിപ്പിനിടയിൽ നിരോധിതമരുന്നായ പെമോലിൻ കഴിച്ചതിനു പിടിയിലായി.[1] 1998ൽ ബാങ്കോക്ക് ഏഷ്യൻ ഗെയുംസിൽ വെങ്കലമെഡൽ നേടി. കസാഖിസ്ഥാനിലെ അൽമാത്തിയിൽ നടന്ന കൊസനോവ അന്താരാഷ്ട്ര മത്സരത്തിൽ സ്വർണ്ണം നേടാനായി. 20ഹാ00 ആഗസ്തിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽച്ഡ് മത്സരത്തിൽ സ്വർണ്ണം നേടി. 

ജീവിതരേഖ

തിരുത്തുക

1971 ജനുവരി 8 നു പഞ്ചാബിലെ ഫർമാനയിൽ ജനിച്ചു. സ്വന്തംകോച്ചായ ജസ്വന്ത് സിങ്ങിയെ വിവാഹം കഴിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക

1998ല്ല് അർജ്ജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.

റഫറൻസുകൾ

തിരുത്തുക
  1. "Neelam J. Singh tests positive". The Hindu. Chennai, India. 14 August 2005. Archived from the original on 2006-11-17. Retrieved 2006-12-29.
"https://ml.wikipedia.org/w/index.php?title=നീലം_ജസ്‌വന്ത്_സിങ്ങ്&oldid=4100085" എന്ന താളിൽനിന്ന് ശേഖരിച്ചത്