കമ്പനികളിലെ ഓഹരികൾ പോലെ മ്യൂച്വൽ ഫണ്ടുകളിലുള്ള ആസ്തിയെ യൂണിറ്റുകൾ എന്നു വിളിയ്ക്കുന്നു.മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകനു യൂണിറ്റുകൾ ലഭിയ്ക്കുന്നു. എന്നാൽ കമ്പനിയിൽ ഓഹരികളാണ് നിക്ഷേപകനു ലഭിയ്ക്കുക.ഈ യൂണിറ്റിന്റെ മൂല്യത്തെ ആണ് നെറ്റ് അസറ്റ് വാല്യു എന്നു വിളിയ്ക്കുന്നത്.(നീക്കിയിരിപ്പ് മൂല്യം-NAV).[1] മ്യൂച്വൽ ഫണ്ടുകൾ നെറ്റ് അസറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ യൂണിറ്റ് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.

മൂല്യം കണക്കാക്കുന്ന രീതി

തിരുത്തുക

ചെലവുകൾ കിഴിച്ച ശേഷം മൊത്തം ആസ്തിയെ യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിച്ച് ഒരു യൂണിറ്റിന്റെ മൂല്യം കണ്ടെത്തുന്നു.ഓരോ ദിവസത്തെയും വ്യാപാരം കഴിഞ്ഞും നീക്കിയിരിപ്പ് മൂല്യം സാധാരണ തിട്ടപ്പെടുത്താറുണ്ട്.

  1. Raymond James (August 9, 2011). "Glossary of Investment Terms". raymondjames.com.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീക്കിയിരുപ്പ്_മൂല്യം&oldid=2283859" എന്ന താളിൽനിന്ന് ശേഖരിച്ചത്