നിൽമണി ഫൂക്കൻ

ആസാമീസ് ഭാഷാ കവി

നിൽമണി ഫൂക്കൻ (ജനനം: 10 സെപ്റ്റംബർ 1933 - 19 ജനുവരി 2023) ആസാമീസ് ഭാഷയിലുള്ള ഒരു ഇന്ത്യൻ കവിയും ഒരു അക്കാദമിക് വിദഗ്ധനുമാണ്.അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രതീകാത്മകതയാൽ സമ്പന്നമാണ്. ഫ്രഞ്ച് സൃഷ്ടികളിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്. Surya Henu Nami Ahe Ei Nodiyedi, Gulapi Jamur Lagna, and Kobita എന്നിവ അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളാണ്. [1] 2021ലെ ജ്ഞാനപീഠം അവാർഡ് ജേതാവാണ് ഇദ്ദേഹം [2]. കവിത (കോബിത) എന്ന കവിതാ സമാഹാരത്തിന് 1981-ലെ അസമീസ് സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു [3].1990-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു,[5] 2002-ൽ ഇന്ത്യയുടെ നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്‌സ് സാഹിത്യ അക്കാദമി നൽകുന്ന ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.[4][5].

നിൽമണി ഫൂക്കൻ Nilmani Phookan
ജനനം (1933-09-10) 10 സെപ്റ്റംബർ 1933  (90 വയസ്സ്)
ദേശീയതIndian
തൊഴിൽpoet, academic
അറിയപ്പെടുന്നത്symbolism

ആദ്യ കാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ഡെർഗാവിൽ ജനിച്ചു. 1961-ൽ ഗുവഹാത്തി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1950-കളുടെ തുടക്കം മുതൽ അദ്ദേഹം കവിതയെഴുതാൻ തുടങ്ങി [6]

തൊഴിൽ തിരുത്തുക

1964-ൽ ഗുവാഹത്തിയിലെ ആര്യ വിദ്യാപീഠ് കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1992-ൽ വിരമിക്കുന്നതുവരെ ജോലി ചെയ്തു.[7]. ജാപ്പനീസ്, യൂറോപ്യൻ കവിതകളും അദ്ദേഹം അസമീസിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

സൃഷ്ടികൾ തിരുത്തുക

  • Surya Heno Nami Ahe Ei Nadiyedi ("The sun is said to come descending by this river"), 1963.
  • Manas-pratima. Guwahati Book Stall, 1971.
  • Phuli Thaka Suryamukhi Phultor Phale ("Towards the Blooming Sunflower"), 1971.
  • Kabita. Sahitya Akademi Publications, 2001. ISBN 81-260-1058-4.
  • Selected Poems Of Nilmani Phookan. tr. by Krishna Dulal Barua. Sahitya Akademi Publications, 2007. ISBN 81-260-2433-X.

അംഗീകാരങ്ങൾ തിരുത്തുക

  • 2021 ഡിസംബറിൽ, പ്രഗത്ഭയായ കവിയും എഴുത്തുകാരിയുമായ നിൽമണി ഫൂക്കന് സാഹിത്യത്തിലെ ആജീവനാന്ത സംഭാവനയ്ക്കുള്ള അഭിമാനകരമായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു[8].

1997-ൽ ഫൂക്കന് അസം വാലി ലിറ്റററി അവാർഡ് ലഭിച്ചു.

  • കവിത (കോബിത) എന്ന കവിതാ സമാഹാരത്തിന് 1981-ലെ അസമീസ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[9]

അവലംബം തിരുത്തുക

  1. https://en.m.wikipedia.org/wiki/Nilmani_Phookan_Jr#Ak
  2. https://timesofindia.indiatimes.com/home/education/news/poet-nilmani-phookan-wins-the-jnanpith-award/articleshow/88157562.cms
  3. https://web.archive.org/web/20100420021146/http://www.sahitya-akademi.gov.in/old_version/awa10301.htm
  4. http://india.gov.in/myindia/padma_awards.php
  5. https://web.archive.org/web/20100223112125/http://www.sahitya-akademi.gov.in/old_version/awa2.htm
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2021-12-29.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2021-12-29.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-08. Retrieved 2021-12-29.
  9. https://en.m.wikipedia.org/wiki/Nilmani_Phookan_Jr#cite_note-15
"https://ml.wikipedia.org/w/index.php?title=നിൽമണി_ഫൂക്കൻ&oldid=4023502" എന്ന താളിൽനിന്ന് ശേഖരിച്ചത്