നിൽപ്പുപണം
കേരളത്തിൽ അടിമപ്പണിക്കായി ജന്മിമാർ വയനാട്ടിൽ പണിയരെ ഒരു വർഷത്തേക്ക് വിലയ്ക്കെടുത്തിരുന്നു. ഇങ്ങനെയുള്ളവർക്ക് നേരത്തെ പറഞ്ഞ് ഉറപ്പിക്കുന്ന ഒരു തുക നൽകും. ഈ തുകയാണ് നിൽപ്പുപണം. വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ഉൽസവത്തിന് ക്ഷേത്രസന്നിധിയിൽ വച്ചാണ് കരാർ ഉറപ്പിക്കുന്നത്. നിൽപ്പുപണം വാങ്ങിക്കഴിഞ്ഞാർ കരാർ ലംഘിക്കാൻ പാടില്ലെന്നത് ഒരു അലിഖിതനിയമം ആയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ കൂടു മാസിക, ഏപ്രിൽ 2015 താൾ 10