നിർമൽ ജിബൺ ഘോഷ്
ബംഗാൾ വളണ്ടിയേഴ്സ് ഗ്രൂപ്പിന്റെ ഒരു ബംഗാളി വിപ്ലവകാരിയായിരുന്നു നിർമ്മൽജിബോൺ ഘോഷ് (ജനുവരി 5, 1916 - ഒക്ടോബർ 26, 1934).മജിസ്ട്രേറ്റ് ബർഗായി വധിച്ച കുറ്റത്തിന് 1934 ഒക്ടോബർ 26-ന് അദ്ദേഹത്തെ തൂക്കിക്കൊന്നു.
കുടുംബം
തിരുത്തുക1916 ൽ ഹൂഗ്ലി ജില്ലയിലെ ധമാസിൻ ഗ്രാമത്തിൽ നിർമ്മൽ ജിബോൺ ഘോഷ് ജനിച്ചു. അച്ഛന്റെ പേര് ജമിനി ജിബോൺ ഘോഷ് ആയിരുന്നു.I.A ക്ക് മിഡ്നാപൂർ കോളേജിൽ ചേർന്ന ശേഷം ബ്രിട്ടീഷ് ഇൻഡ്യയിലെ വിപ്ലവകാരികളുടെ സംഘമായ ബംഗാൾ വളണ്ടിയേഴ്സ് ഗ്രൂപ്പിൽ ചേർന്നു.അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിന്നു.അദ്ദേഹത്തിന്റെ സഹോദരൻ പ്രൊഫ. ബിജോയ് ജിബോൺ ഘോഷ് സ്വദേശി പ്രസ്ഥാനവുമായി ബന്ധം പുലർത്തിയിരുന്നു. അതിനാൽ അദ്ദേഹത്തിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയുണ്ടായി. മറ്റൊരു സഹോദരൻ നബാ ജിബോൺ ബ്രിട്ടീഷ് അടിച്ചമർത്തലാൽ ആത്മഹത്യ ചെയ്തു.അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ജ്യോതിജിബോൺ തടവിലായിരുന്നു. [1] [2]
വിപ്ലവ പ്രവർത്തനങ്ങൾ
തിരുത്തുകമജിസ്ട്രേറ്റ് പാഡി, റോബർട്ട് ഡഗ്ലസ് എന്നിവരുടെ കൊലപാതകത്തിന് ശേഷം മിഡ്നാപ്പൂരിന്റെ ചുമതല ഏറ്റെടുക്കാൻ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തയ്യാറായില്ല.ജില്ലാ മജിസ്ട്രേറ്റിനായിരുന്ന ബെർണാഡ് ഇ .ജെ ബർഗി (Berge) മിഡ്നാപ്പൂർ ജില്ലയിലെ മജിസ്ട്രേറ്റായി ചുമതലയേറ്റു. ബംഗാളിലെ വോളണ്ടിയർ അംഗങ്ങൾ അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. മിഡ്നാപ്പൂരിലെ പോലീസ് സ്ഥലത്ത് ബർഗെ ഒരു ഫുട്ബോൾ മത്സരം നടക്കുമ്പോൾ രാംകൃഷ്ണ റോയിയും ബ്രജകിഷോർ ചക്രവർത്തിയും ചേർന്ന് വെടിവച്ച് കൊന്നു. ബിസിഎൽ.എയുടെ കീഴിൽ പ്രത്യേക ട്രൈബ്യൂണൽ നിയമം, 1925 അവരെ കുറ്റവാളിയായി കണ്ടെത്തി വധശിക്ഷ വിധിക്കുകയുണ്ടായി.
മരണം
തിരുത്തുകനിർമൽ ഘോഷിനെ 1934 ഒക്ടോബർ 26 ന് മെഡിനിപുർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നു. ബ്രജകിഷോറിനെയും രാമകൃഷ്ണ റായ്എന്നിവർക്ക് ഒക്ടോബർ 25-ന് വധശിക്ഷ വിധിച്ചു.