ഗാന്ധിയനും നരവംശശാസ്ത്രജ്ഞനുമായിരുന്ന നിർമൽകുമാർ ബോസ് (ജ:22 ജാനു: 1901 – 15 ഒൿടോ: 1972[1])[2] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്ന ബോസ് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് 1931ൽ ജയിൽവാസം അനുഭവിയ്ക്കുകയുണ്ടായി.അദ്ധ്യയനരംഗത്തും നഗരവികസനപരിഷ്കരണ രംഗത്തും ബോസ് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസംതിരുത്തുക

സ്കോട്ടിഷ് കോളേജിലും പ്രസിഡൻസി കോളേജിലുമായി ഉപരിപഠനം നടത്തിയ ബോസ് ബിരുദാനന്തരബിരുദത്തിനു പഠിച്ചുകൊണ്ടിരിയ്ക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കോളേജിൽ നിന്നു പുറത്താക്കപ്പെട്ടു.[1]

നരവംശശാസ്ത്ര രംഗത്ത്തിരുത്തുക

ഓഡിഷയിലെ ജുവാങുകളെക്കുറിച്ചുള്ള പഠനങ്ങളാണ് (1924–1925)ആദ്യാമായി ശ്രദ്ധിയ്ക്കപ്പെട്ടത്[3].സാംസ്ക്കരിക നരവംശശാസ്ത്രത്തിനു അദ്ദേഹം നൽകിയ ഇത്തരത്തിലുള്ള സംഭാവനകൾ ശ്രദ്ധേയമായി.

കൃതികൾതിരുത്തുക

  • Canons of Orissan architecture (1932)
  • Some aspects of caste in Bengal (1958),
  • Calcutta 1964: a social survey (1968)
  • Anthropology and some Indian problems (1972)[4]

ജീവചരിത്രംതിരുത്തുക

  • The Anthropology of Nirmal Kumar Bose (1970).(സുരജിത് ചന്ദ്ര)

1966 ൽ രാഷ്ട്രം നിർമൽ കുമാർ ബോസിനെ പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

  1. 1.0 1.1 http://www.nationallibrary.gov.in/nat_lib_stat/exhib_nirmal.html
  2. Anthropology of Nirmal Kumar Bose, Surajit Chandra Sinha, 1970, quoted in http://www.hindu.com/mag/2006/02/12/stories/2006021200140300.htm
  3. http://ignca.nic.in/nl002002.htm
  4. "Deceased Fellow". INSA. 2016. Retrieved May 13, 2016.
"https://ml.wikipedia.org/w/index.php?title=നിർമൽകുമാർ_ബോസ്&oldid=2786857" എന്ന താളിൽനിന്ന് ശേഖരിച്ചത്