ശുചിത്വം കാത്തുസൂക്ഷിക്കുക എന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സുപ്രധാന ചുമതലയാണ്. എല്ലാ വീടുകളിലും കക്കൂസ് നിർമ്മിക്കുക , തുറസ്സായ സ്ഥലത്ത് മലവിസർജ്ജനം ചെയ്യുന്ന ശീലം ഇല്ലാതാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഭാരതസർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് നിർമ്മൽ ഗ്രാമ പുരസ്ക്കാരം. ഈ പുരസ്ക്കാരം നൽകി ആദരിക്കുന്നതിലൂടെ സമ്പൂർണ്ണ ശുചിത്വ പരിപാടികൾ മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കാമെന്ന് ഗവർണ്ണമെന്റ് ലക്ഷ്യമിടുന്നു.