നിർമ്മാതാവിന്റെ അംഗീകാര കത്ത് (MAF)

1. എന്താണ് MAF (Manufacturer Authorisation Form)?

നിർമ്മാതാവ് വിതരണം ചെയ്യുന്ന സാധനങ്ങൾ/സേവനങ്ങൾ നൽകാൻ പ്രതിനിധി കമ്പനിക്ക് അധികാരമുണ്ടെന്ന് സ്ഥിരീകരിക്കാൻ നിർമ്മാതാവിന്റെ അംഗീകാര കത്ത് സഹായിക്കുന്നു. ഏതെങ്കിലും വാറന്റി ബാധ്യതകളും വിൽപ്പനാനന്തര പിന്തുണയും ഉൾപ്പെടെ.

2. ഒരു പ്രോജെക്ടിനുവേണ്ടി എത്ര കരാറുകാർക്ക് MAF  ലഭിക്കും ?

അഖിലേന്ത്യാതലത്തിൽ ഒന്ന് അല്ലെങ്കിൽ മൂന്ന്.

3.  MAF ഒരു കമ്പനിയിൽ നിന്നും ലഭിക്കുവാനുള്ള  കടമ്പകൾ ?

Cisco, HPE-Aruba, Juniper തുടങ്ങിയ മുൻ നിര കമ്പനികളുടെ  MAF  ലഭിക്കുന്നതിന് കോൺട്രാക്ടർമാർ പാർട്ടണർ റെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.

പ്രൊജക്റ്റ് ലോക്ക് ചെയ്യൽ

സാധരണയായി ആദ്യം ഇമെയിൽ മുഖേന ടെൻഡർ ഡോക്യൂമെന്റയും, ഐറ്റം സ്പെസിഫിക്കേഷനും , എണ്ണവും അറിയിക്കുന്ന  മൂന്ന് കരാറുകാരായ കമ്പനികൾക്കാണ് MAF നൽകുക.

ചില സാഹചര്യങ്ങളിൽ തല്പരകക്ഷികളായ കോൺട്രാക്ടർമാർ പ്രസ്‌തുത പ്രോജെക്ടിനെപ്പറ്റി മുൻകൂട്ടി അറിയുകയും , അവർ മേൽപറഞ്ഞ വെണ്ടർ  കമ്പനികളുടെ MAF സമ്പാദിക്കുകയും, മറ്റു കോൺട്രാക്ടർമാർക്കു  ടെൻഡറിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും, ഇതുമൂലം തല്പരകക്ഷികളായ കോൺട്രാക്ടർ ഉയർന്ന നിരക്കിൽ ടെൻഡറിൽ ജയിക്കാനിടയാകുന്നു.  


3. MAF ഏതുതരത്തിലുള്ള ടെൻഡറിനാണ് ആവിശ്യമുള്ളത് ?

KPWD-ഇലക്ട്രോണിക്സ്സിൽ  എന്തുകൊണ്ട് വെണ്ടർ (company) റെജിസ്ട്രേഷൻ നിർബന്ധമാക്കണം ?

മലബാറിൽ “വെടക്കാക്കി തനിക്കാക്കുക“ എന്ന് ഒരു പഴമൊഴി ഉണ്ട്. തനിക്ക് ആവശ്യമുള്ള ഒരു വസ്തു ചീത്തയാണെന്ന് മറ്റുള്ളാവർക്കു മുന്നിൽ പറഞ്ഞ ശേഷം ക്രമേണാ സ്വയം കൈക്കലാക്കുക എന്ന് ധ്വനി.

ഈ  പരിപാടിയാണ് MAF ലൂടെ  PWD ഇലക്ട്രോണിക്സ്സിൽ നടന്നുകൊണ്ടിരിക്കുന്നത്.