നിർമ്മാണാത്മക അധ്യാപന രീതികൾ
ജ്ഞാന നിർമ്മിതി വിദ്യാഭ്യാസ സിദ്ധാന്ത പ്രകാരമുള്ള അധ്യാപന രീതികളാണ് നിർമ്മാണാത്മക ബോധന രീതികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പഠിതാക്കൾ സജീവമായി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് യഥാർത്ഥത്തിൽ പഠനം നടക്കുന്നത് എന്നതാണ് ഈ രീതികളുടെ അടിസ്ഥാനം. നിഷ്ക്രിയമായിരുന്ന് വിവരങ്ങളെ സ്വീകരിക്കുന്ന രീതിക്ക് പകരം അറിവ് നിർമ്മാണ പ്രക്രിയയും അർത്ഥവുമുള്ളതാക്കുന്ന പ്രവർത്തനമാണ് ഈ രീതിയിൽ ഊന്നൽ.ചുരുക്കത്തിൽ പഠിതാക്കൾ അറിവ് നിർമ്മാതാക്കളും അർത്ഥമുണ്ടാക്കുന്നവരുമാണെന്ന് പറയാം.
ചരിത്രം
തിരുത്തുകജ്ഞാന നിർമ്മിതി വിദ്യാഭ്യാസ സിദ്ധാന്തമാണ് നിർമ്മാണാത്മക അധ്യാപന രീതിയുടെ അടിസ്ഥാനം. ജോൺ ഡ്യൂയി,ജീൻ പിയാഷെ എന്നിവരാണ് ഈ സിദ്ധാന്തത്തിൻറെ വക്താക്കൾ. അനൗപചാരിക വിദ്യാഭ്യാസത്തിൻറെ പ്രചാകരകരും സ്വാധീനക്കാരുമായിരുന്നു ഇവർ രണ്ടുപേരും.[1]