നിസ്കാര കുപ്പായം
ഇസ്‌ലാം മത വിശ്വാസത്തിന്റെ പഞ്ച സ്തംബംങ്ങളിൽ ഒന്നാമത്തെ നിർബന്ധ ആരാധനയായ നമസ്കാരം നിർവഹിക്കാൻ സ്ത്രീകൾ ധരിക്കുന്ന ഈ വസ്ത്രം വളരെ അയഞ്ഞ രീതിയിലാണ് തയ്ക്കുന്നത്. സ്ത്രീകൾ മരണപ്പെട്ടാൽ അവരെ ഖബറടക്കം ചെയ്യുന്നതിന് മുമ്പായി കുളിപ്പിച്ച് ഈ വസ്ത്രം ധരിപ്പിക്കും, പഴയ കാലത്ത് മരണവീട്ടിൽ സ്ത്രീകൾ ഒന്നിച്ചു കൂടി ഈ വസ്ത്രം തുന്നാറാണ് പതിവ്, ഇന്ന് കടകളിൽ ഈ വസ്ത്രം വാങ്ങാൻ ലഭ്യമാണ്.
മുസ്ലിം സ്ത്രീകൾ പ്രാർത്ഥനക്കുവേണ്ടി (നിസ്കാരം, നമസ്കാരം, Namaz) ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് നിസ്കാര (നമസ്കാര) കുപ്പായം, മുൻകൈയും മുഖവും ഒഴിച്ച് സ്ത്രീകളുടെ എല്ലാ ഭാഗങ്ങളും ഇത് ഉപയോഗിച്ച് മറച്ച ശേഷമാണു പ്രാർത്ഥനയിലേക്കു പ്രവേശിക്കുക.