നിഷി
പ്രധാനമായും ഇന്ത്യയിലെ അരുണാചൽ പ്രദേശ് സംസ്ഥാനത്ത് വസിക്കുന്ന ഒരു ആദിവാസിവംശമാണ് നിഷി. ഇവർ ബ്രിട്ടീഷുകാരുടെ കാലത്ത് ഡഫ്ലകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 2008-ലെ ഒരു നിയമം മൂലം ഇന്ത്യാ ഗവണ്മെന്റ് എല്ലാ രേഖകളിലും ഇവരുടെ സമുദായനാമം നിഷി എന്നാക്കി മാറ്റി. ഡഫ്ല എന്നത് കളിയാക്കിവിളിച്ചിരുന്ന പേരാണെന്നതിനാലാണിത്[2].
Total population | |
---|---|
249,824[1] (2011 census) | |
Regions with significant populations | |
India (Arunachal Pradesh) | |
Languages | |
Nyishi | |
Religion | |
Christianity, Animism |
അരുണാചലിലെ പാപും പരെ, പടിഞ്ഞാറൻ കാമെങ്, ലോവർ സുബാൻസിരി, കുറുങ് കുമെ, അപ്പർ സുബാൻസിരി എന്നീ ജില്ലകളിലാണ് ഇവർ കൂടുതലായും വസിക്കുന്നത്. അസമിലെ ദരങ്, വടക്കൻ ലാഖിപ്പൂർ എന്നീ ജില്ലകളിലും ഇവരെ കണ്ടുവരുന്നു. 1,20,000 അംഗസംഖ്യയുള്ള ഇവരാണ് അരുണാചല്പ്രദേശിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ആദിവാസിവംശങ്ങളിലൊന്നാണ്.
ഇവർ പോരാളികളായ വംശമാണ്. കന്നുകാലികളെ തട്ടിക്കൊണ്ടു പോകൽ, മറ്റുള്ളവരുടെ പ്രദേശങ്ങൾ പിടിച്ചെടുക്കൽ, ആളുകളെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ പരാക്രമങ്ങൾ മൂലം അടുത്തുള്ള ഗിരിവർഗ്ഗക്കാർക്കിടയിൽ ഭീകരത വിതച്ചിരുന്നു[3].
വസ്ത്രധാരണം
തിരുത്തുകനിഷികളിലെ പുരുഷന്മാർ, വീട്ടിൽ നെയ്ത മേൽവസ്ത്രവും അതിനെ ആവരണം ചെയ്തുകൊണ്ട് പ്രത്യേകതരം പുല്ലുകൊണ്ടുള്ള കൊണ്ടുള്ള ചട്ടയും ധരിക്കുന്നു. പുല്ലുകൊണ്ടൂ നെയ്ത തൊപ്പിയും അതിനു മുകളിൽ നിറപ്പകിട്ടാർന്ന പക്ഷിത്തൂവലുകളും ഇവർ ധരിച്ഛിട്ടുണ്ടാകും. വിദഗ്ദ്ധരായ വില്ലാളിലക്ക് ആയിരുന്നതിനാൽ കൈത്തണ്ടയിൽ കനമുള്ള കവചവും ഇവർ ധരിച്ചിരുന്നു[3].
ആയുധങ്ങൾ
തിരുത്തുകടീബറ്റിൽ നിന്നും കച്ചവടക്കാർ എത്തിക്കുന്ന വീതിയേറിയ വാളുകളാണ് ഇവരുടെ ആയുധം. 30 അടിയോളം നീളമുൾല കുന്തങ്ങൾ, നാരുകൾ കൊണ്ട് ഞാണ് കെട്ടിയ മുള്ളവില്ലും പിൻഭാഗത്ത് തോവലുകളും അഗ്രഭാഗത്ത് കല്ലോ ലോഹമോ കൊണ്ടുള്ള അമ്പുകളും ഇവർ ഉപയോഗിക്കുന്നു. നിലത്ത് ഉരുണ്ടുകൊണ്ടിരിക്കുന്ന മരത്തടിയിൽ അമ്പെയ്താണ് ആൺകുട്ടികൾ അമ്പെയ്ത്ത് പരിശീലനം നടത്തുന്നത്[3].
കൃഷിയും സാമ്പത്തികസ്ഥിതിയും
തിരുത്തുകഡഫ്ലകളുടെ വയലുകൾ സമീപത്തെ ഗിരിവർഗ്ഗക്കാരായ അപാ താനികളുടേതിനെ അപേക്ഷിച്ച് ഉൽപ്പാദനക്ഷമത കുറഞ്ഞതാണ്. കൂട്ടത്തിലെ സ്ത്രീകൽഊം അടിമകളായി പിടീക്കുന്നവരുമാണ് ഈ വയലുകളീൽ കൃഷി നടത്തുന്നത്[3].
ഡഫ്ലകൾ അവരുടെ സാമ്പത്തിക നില അളക്കുന്നത് കൈവശമുള്ള മിഥുൻ എന്ന കാലിയുടെ എണ്ണത്തെ ആധാരമാക്കിയാണ്. ഈ ഈ മേഖലയിൽ മാത്രം കണ്ടുവരുന്ന ഒരു കന്നുകാലി ഇനമാണ്. അസം കുന്നുകളിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും ഈ കാലികളെക്കാണാം. ഇതിനെ ഇറച്ചിക്കായും ബലികൊടുക്കുന്നതിനായും കച്ചവടത്തിന് നാണയം എന്ന നിലയിലും ഉപയോഗിക്കുന്നു[3].
അവലംബം
തിരുത്തുക- ↑ "A-11 Individual Scheduled Tribe Primary Census Abstract Data and its Appendix". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 2017-11-03.
- ↑ http://www.indopia.in/India-usa-uk-news/latest-news/329510/National/1/20/1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 3.2 3.3 3.4 HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 183.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)