നില്ല ക്രാം കുക്ക്
ഒരു അമേരിക്കൻ എഴുത്തുകാരിയും ഭാഷാപണ്ഡിതയും വിവർത്തകയും കലാ രക്ഷാധികാരിയുമായിരുന്നു നില്ല ക്രാം കുക്ക് (1908 ഡിസംബർ 21 - ഒക്ടോബർ 11, 1982), നില്ല നാഗിനി ദേവി എന്നും അറിയപ്പെടുന്നു.
Nilla Cram Cook | |
---|---|
ജനനം | December 21, 1908 Davenport, Iowa |
മരണം | October 11, 1982 Neunkirchen, Austria |
മറ്റ് പേരുകൾ | Nila Nagini Devi (Hindu name) |
തൊഴിൽ | Writer, translator, linguist, arts patron |
മാതാപിതാക്ക(ൾ) | George Cram Cook |
മുൻകാലജീവിതം
തിരുത്തുകനാടകകൃത്ത് ജോർജ്ജ് ക്രാം കുക്കിന്റെയും രണ്ടാമത്തെ ഭാര്യയായ പത്രപ്രവർത്തകയായ മോളി അനസ്താസിയ പ്രൈസിന്റെയും മകളായി അയോവയിലെ ഡേവൻപോർട്ടിലാണ് നിലാ ക്രാം കുക്ക് ജനിച്ചത്. അവരുടെ പിതാവും രണ്ടാനമ്മയുമായ സൂസൻ ഗ്ലാസ്‌പെൽ ഗ്രീസിൽ ചെറിയ പെൺകുട്ടിയായിരിക്കുമ്പോൾ അവരെ കൊണ്ടുവന്നു. അവിടെ ഭാഷകളും സംസ്കാരവും പഠിച്ചു. [1][2]
കരിയർ
തിരുത്തുക1931-ൽ, കുക്ക് തന്റെ ഭർത്താവിനെ ഗ്രീസിൽ ഉപേക്ഷിച്ച് ഇളയ മകനെ കാശ്മീരിലേക്ക് കൊണ്ടുവന്നു [2] അവിടെ ഗാന്ധിയുടെ അനുയായിയായി. [3][4] ഹിന്ദുമതം സ്വീകരിച്ചു. [5] സംസ്കൃതം, ഹിന്ദി, പേർഷ്യൻ സാഹിത്യങ്ങൾ പഠിച്ചു. ഷേവ് ചെയ്ത തലയും നഗ്നപാദയുമായി [6] ഗാന്ധിയുടെ ആശ്രമം വിട്ടതിനു ശേഷം [7][8] അവരുടെ കാർ തകരുകയും [9] 1934 -ൽ കൊൽക്കത്തയിൽ, ഒരു മാസം ആശുപത്രിയിൽ കഴിയുകയും ചെയ്തു. [10] [11] പിന്നീട് മകനൊപ്പം അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടു. [12][13]എല്ലിസ് ദ്വീപിലെത്തിയപ്പോൾ "നാടകീയമായ", "തിരക്കേറിയ" രംഗങ്ങളിൽ അവർ വിചിത്രമായ പ്രഖ്യാപനങ്ങൾ നടത്തി (അവരുടെ സഹോദരന്റെ അഭിപ്രായത്തിൽ "മഹത്വത്തിന്റെ മിഥ്യാധാരണകൾ ").[14][15] മൈ റോഡ് ടു ഇന്ത്യ (1939) എന്ന ഓർമ്മക്കുറിപ്പിൽ അവർ തന്റെ ജീവിതത്തിന്റെ ഈ ഭാഗത്തെക്കുറിച്ച് എഴുതി. [16][17]മേരി സുള്ളി 1930 കളിൽ "നിള ക്രാമ് കുക്ക്" എന്ന പേരിൽ ഒരു അമൂർത്ത ഛായാചിത്രം വരച്ചു. [1]
1939-ൽ അവർ ഒരു അമേരിക്കൻ വാരികയായ ലിബർട്ടിയുടെ യൂറോപ്യൻ ലേഖകയായി. 1941 ജൂലൈയിൽ നാസി തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് തന്റെ മകനോടൊപ്പം ടെഹ്‌റാനിലേക്ക് പലായനം ചെയ്യുന്നതുവരെ അവർ രണ്ടാം ലോകമഹായുദ്ധം ഗ്രീസിൽ നിന്ന് കവർ ചെയ്തു. [18] 1941 മുതൽ 1947 വരെ ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിൽ അവർ ഒരു സാംസ്കാരിക അറ്റാച്ച് ആയി ജോലി ചെയ്തു. ആ സമയത്ത് കുക്ക് ഇസ്ലാം സ്വീകരിച്ചു. കൂടാതെ ഒരു സ്വകാര്യ പദ്ധതിക്കായി വർഷങ്ങൾ ചെലവഴിച്ചു. ഖുറാൻ ഇംഗ്ലീഷിലേക്ക് എഡിറ്റ് ചെയ്യുകയും വിവർത്തനം ചെയ്യുകയും ചെയ്തു. [19][20] അവർ ഇറാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉയർന്ന സ്ഥാനം വഹിച്ചു. ചലച്ചിത്ര സെൻസർഷിപ്പിന് മേൽനോട്ടം വഹിച്ചു. [21] കവിതകളുടെ വിവർത്തനങ്ങൾ വായിക്കാൻ റേഡിയോയിൽ പോയി. 1940 കളിൽ ഇറാനിൽ നാഷണൽ തിയേറ്റർ, [22] ബാലെ, [23] ഓപ്പറ പ്രോഗ്രാമുകൾ എന്നിവ നിർമ്മിക്കാൻ അവർ സഹായിച്ചു. [24] ഇറാനിലെ ഒരു അമേരിക്കൻ പ്രവാസിയായ നർത്തകി സെനിയ സറീനയോടൊപ്പം അവർ ജോലി ചെയ്തു. [25]
1954, [26] ൽ കുക്ക് കാശ്മീരിൽ പുതുതായി താൽപര്യം കാണിക്കുകയും പരിഭാഷപ്പെടുത്തിയ കവിതകളുടെ ഒരു പുസ്തകം The Way of the Swan: Poems of Kashmir (1958) സമാഹരിക്കുകയും ചെയ്തു. [27][28]
സ്വകാര്യ ജീവിതം
തിരുത്തുക1927-ൽ 18 -ആം വയസ്സിൽ, നില്ല ക്രാമ് കുക്ക് ഗ്രീക്ക് കവിയും സർക്കാർ ഉദ്യോഗസ്ഥനുമായ നിക്കോസ് പ്രോസ്റ്റോപൗലോസിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ ഉണ്ടായിരുന്നു. സെറിയോസ് നിക്കോളാസ് പ്രോസ്റ്റോപൗലോസ് (സിറിയസ് കുക്ക് എന്നും അറിയപ്പെടുന്നു). [29] 1932 -ൽ വിവാഹമോചനം നേടി. അവർ 1934-ൽ ആൽബർട്ട് നഥാനിയേൽ ഹച്ചിൻസിനെ വിവാഹം കഴിച്ചു. [30] ആ വിവാഹം റദ്ദാക്കപ്പെട്ടു. [31][32]
കുക്ക് 1965 ൽ മകനും കസിനും അവരുടെ ഭാര്യമാർക്കുമൊപ്പം ഗ്രീസിൽ പര്യടനം നടത്തി. [33] 1982 ൽ 74 വയസ്സുള്ള ഓസ്ട്രിയയിലെ ന്യൂൻകിർചെനിൽ അവർ മരിച്ചു. [19] അവരുടെ ശവകുടീരം അവരുടെ പിതാവിന്റെ ശവകുടീരത്തിനടുത്ത് ഗ്രീസിലെ ഡെൽഫിയിലാണ്. [34]
അവലംബം
തിരുത്തുക- ↑ 1.0 1.1 Deloria, Philip J. (2019-04-16). Becoming Mary Sully: Toward an American Indian Abstract (in ഇംഗ്ലീഷ്). University of Washington Press. pp. 78–82. ISBN 978-0-295-74524-4.
- ↑ 2.0 2.1 Barker, Ama (1933-12-03). "Too Much Cleopatra Turns U. S. Girl from Gandhi to Whoopee". Daily News. p. 257. Retrieved 2020-09-18 – via Newspapers.com.
- ↑ "INDIA: INDIA Runaway Disciple". Time (in അമേരിക്കൻ ഇംഗ്ലീഷ്). 1933-12-11. ISSN 0040-781X. Retrieved 2020-09-17.
- ↑ Kapoor, Pramod (2017-10-24). Gandhi: An Illustrated Biography (in ഇംഗ്ലീഷ്). Running Press. ISBN 978-0-316-55416-9.
- ↑ "American Girl Accepts Hinduism". The Bombay Chronicle. July 25, 1932. p. 6. Retrieved September 17, 2020 – via Internet Archive.
- ↑ "'Morbid Girls Not to Gandhiji's Taste'". The Bombay Chronicle. December 2, 1934. p. 12. Retrieved September 17, 2020 – via Internet Archive.
- ↑ "Nila Nagini Disappears". The Bombay Chronicle. October 17, 1933. p. 12. Retrieved September 17, 2020 – via Internet Archive.
- ↑ "Nila Nagini Staying at Muttra?". The Bombay Chronicle. October 20, 1933. p. 1. Retrieved September 17, 2020 – via Internet Archive.
- ↑ "NEUROTIC NILA". Truth (Brisbane, Qld. : 1900 - 1954). 1934-02-18. p. 11. Retrieved 2020-09-18 – via Trove.
- ↑ "Gandhi's Disciple Without a Home" (PDF). Manchester Evening Herald. January 11, 1934. p. 1. Retrieved September 17, 2020.
- ↑ "Nila Nagini Better". The Bombay Chronicle. January 10, 1934. p. 1. Retrieved September 17, 2020 – via Internet Archive.
- ↑ "Nila Cram Cook to Get Her Son". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1934-01-14. ISSN 0362-4331. Retrieved 2020-09-17.
- ↑ "BEAUTIfUL WOMAN". Daily Advertiser (Wagga Wagga, NSW : 1911 - 1954). 1934-02-14. p. 6. Retrieved 2020-09-18 – via Newspapers.com.
- ↑ McCoy, Homer (1934-03-24). "Nila Cram Cook Returns to U. S. -- Dramatically". Globe-Gazette. p. 1. Retrieved 2020-09-17 – via Newspapers.com.
- ↑ "NILA GRAM COOK AND HER SON HERE; Former Disciple of Mahatma Gandhi Talks Volubly of 'Sunshine in Athens.' BOY SENT TO ELLIS ISLAND He Later Is Released in the Custody of Uncle -- Plans for Future Obscure". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1934-03-25. ISSN 0362-4331. Retrieved 2020-09-17.
- ↑ Cook, Nilla Cram (1939). My Road to India (in ഇംഗ്ലീഷ്). L. Furman, Incorporated.
- ↑ "Books of this Week". The Boston Globe. 1939-09-22. p. 19. Retrieved 2020-09-18 – via Newspapers.com.
- ↑ Weller, George (2009-04-28). Weller's War: A Legendary Foreign Correspondent's Saga of World War II on Five Continents (in ഇംഗ്ലീഷ്). Crown. pp. 53–54. ISBN 978-0-307-45224-5.
- ↑ 19.0 19.1 "Nilla Cram Cook, 74; A Writer and Linguist". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). 1982-10-13. ISSN 0362-4331. Retrieved 2020-09-17.
- ↑ "Nila Cram Cook Working On New Version of Koran". The Des Moines Register. 1945-03-18. p. 2. Retrieved 2020-09-18 – via Newspapers.com.
- ↑ Denato, Pat (1982-01-31). "Notorious Ladies from Iowa's Past". The Des Moines Register. p. 33. Retrieved 2020-09-18 – via Newspapers.com.
- ↑ "Davenport Girl, Nila Cook, Once Follower of Ghandhi". The Des Moines Register. 1948-01-31. p. 8. Retrieved 2020-09-18 – via Newspapers.com.
- ↑ Crystal, Charlotte (1996-01-18). "Dancing to Health". Daily Press. p. 32. Retrieved 2020-09-18 – via Newspapers.com.
- ↑ Cook, Nilla Cram (1949). "The Theater and Ballet Arts of Iran". Middle East Journal. 3 (4): 406–420. ISSN 0026-3141. JSTOR 4322114.
- ↑ "UNESCO May Miss Its Dancing Girls". The Sydney Morning Herald. 1948-08-04. p. 3. Retrieved 2020-09-18 – via Newspapers.com.
- ↑ Weller, George (1954-03-25). "Nila Cook Involved in India's Kashmir Issue". The Daily Times. p. 15. Retrieved 2020-09-18 – via Newspapers.com.
- ↑ Pandita, S. N. (August 28, 2015). "Nilla Cram Cook : The Maverick Genius". Early Times Newspaper Jammu Kashmir. Retrieved 2020-09-17.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Cook, Nilla Cram (1958). The Way of the Swan: Poems of Kashmir (in ഇംഗ്ലീഷ്). Asia Publishing House.
- ↑ Senate, United States Congress (May 10, 1950). Report on a Bill for the Relief of Sirius Proestopoulos (in ഇംഗ്ലീഷ്). U.S. Government Printing Office. pp. 1–2.
- ↑ "Nila Nagini Weds Chicago Writer". The Bombay Chronicle. March 28, 1934. p. 10. Retrieved September 17, 2020 – via Internet Archive.
- ↑ "Nila C. Cook's Romance Ends". Victoria Daily Times. p. 6. Retrieved September 17, 2020 – via Internet Archive.
- ↑ "'GODDESS' SUES". Mirror (Perth, WA : 1921 - 1956). 1934-09-22. p. 14. Retrieved 2020-09-18 – via Trove.
- ↑ Weise, Mabel (1965-10-28). "People You See and Hear About". The Dispatch. p. 23. Retrieved 2020-09-18 – via Newspapers.com.
- ↑ Longden, Tom (2006-05-21). "Wanderer Cook Loved Adventure". The Des Moines Register. p. 27. Retrieved 2020-09-18 – via Newspapers.com.
പുറംകണ്ണികൾ
തിരുത്തുക- "Nila Cram Cook Takes First Flight" (1934), photograph in the Lammot du Pont, Jr. collection of aeronautical photographs, Hagley Museum and Library in Delaware.