ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിപരിപാടിയിൽ ജോലിചെയ്തിട്ടുള്ളയാളും പരിസ്ഥിതിപഠനത്തിന്റെ ഭാഗമായി ഇറാനിലെ വംശനാശഭീഷണിയുള്ള ചീറ്റകളെപ്പറ്റി പഠിക്കുന്നതിനിടയിൽ ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് അറസ്റ്റിലായി ഇറാനിലെ ജയിലിൽ കഴിയുന്ന ഒരു കാനഡക്കാരിയുമാണ് നിലൂഫർ ബയാനി (Niloufar Bayani).[1] മറ്റ് എട്ടുപരിസ്ഥിതിപ്രവർത്തകരും ഇവരോടൊപ്പം അറസ്റ്റിലായി വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ട് ജയിലിലാണ്. വെറും അൻപതെണ്ണം മാത്രം അവശേഷിച്ചിട്ടുള്ള ഏഷ്യൻ ചീറ്റയെ അവയുടെ നീക്കം മനസ്സിലാക്കിപ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ച് പഠനം നടത്തുകയായിരുന്നു അവർ. എന്നാൽ ചീറ്റയെപ്പറ്റിയുള്ള പഠനം അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരപ്പണി ചെയ്യാനുള്ള ഒരു സൂത്രം മാത്രമാണെന്ന് ഇറാനിലെ റെവല്യൂഷനറി ഗാർഡ് ആരോപിക്കുന്നു.[2][3]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നിലൂഫർ_ബയാനി&oldid=3065648" എന്ന താളിൽനിന്ന് ശേഖരിച്ചത്