നിലമ്പൂർ മണി
മലയാള നാടകവേദിയിലെ ഒരു നടനാണ് നിലമ്പൂർ മണി. അൻപതിലധികം നാടകങ്ങളിലായി 70-ലേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകഏറനാട്ടിലെ ആദ്യത്തെ മുസ്‌ലിം അധ്യാപികയായ പാത്തുമ്മ ടീച്ചറുടെയും അധ്യാപകൻ കാരക്കാട്ടിൽ മുഹമ്മദിന്റെയും മകനായി 1953-ൽ ജനിച്ചു.[2] അബ്ദുൾ റസാക്ക് എന്നാണ് യഥാർഥ പേര്.[3] കേരളത്തിലെ 27 സമിതികളിൽ അഭിനയിച്ചിട്ടുണ്ട്.[3] സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ ഭക്തകവി പൂന്താനം എന്ന നാടകത്തിലെ അഭിനയത്തിന് 2010 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.[2] തിരുവനന്തപുരം അക്ഷരകലയുടെ ഈ നാടകത്തിൽ പൂന്താനത്തെയാണ് മണി അവതരിപ്പിച്ചത്. കെ.ടി.മുഹമ്മദ്, എംടി, എൻ.എൻ.പിള്ള, ഇബ്രാഹിം വേങ്ങര, ശ്രീമൂലനഗരം വിജയൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പാലാ കമ്മ്യൂണിക്കേഷസിന്റെ അയൽക്കൂട്ടം എന്ന നാടകം 414 വേദികളിൽ അവതരിപ്പിച്ചു.[1]
പുരസ്കാരം
തിരുത്തുക- കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നടനുള്ള പുരസ്ക്കാരം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "നിലമ്പൂരിന്റെ നിലാവ്". ജന്മഭൂമി. Archived from the original on 2013-08-27. Retrieved 2013 ഓഗസ്റ്റ് 27.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 "അരങ്ങൊഴിയാത്ത നടൻ • Suprabhaatham". Retrieved 2021-01-30.
- ↑ 3.0 3.1 "ആയിരം അരങ്ങോർമകളിൽ". Retrieved 2021-01-30.