നിലംപൊടിഞ്ഞ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ ഉള്പെട്ടതാണ് നിലംപൊടിഞ്ഞ വാർഡ്. നെടുംകുന്നത്ത് നിന്നും മൈലാടി പോകുന്ന വഴിയിൽ നിന്ന് ഖാദി ബോർഡിന്റെ അത് വഴി താഴേക്ക് തിരിഞ്ഞു കങ്ങഴയ്ക്ക് പോകുന്ന വഴിയിലാണ് നിലംപോടിഞ്ഞ സ്ഥിതി ചെയ്യുന്നത്. ഇത് വഴി ബസ് സർവിസ് ഇല്ല. നിലംപോടിഞ്ഞയിൽ എത്തെണ്ടവർക്ക് ഓട്ടോറിക്ഷ തന്നെയാണ് ആശ്രയിക്കെണ്ടാടത്. സി എസ് ഐ ഇടവകയുടെ മേൽനോട്ടത്തിൽ നടത്തപെടുന്ന ഒരു എൽ പി സ്കൂൾ, സി എസ് ഐ പള്ളി, സി എം എസ് പള്ളി എന്നിവയാണ് ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങൾ. നിലവിൽ ഈ സ്കൂളിൽ അറുപതിൽ അധികം കുട്ടികൾ വിവിധ ക്ലാസ്സുകളിൽ ആയി പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. പരിവർത്തിതക്രൈസ്തവർ ആണ് ഇവിടെ ഉള്ള ജനങ്ങളിൽ കൂടുതൽ പേരും. ഇവിടെ ഉള്ള പുരുഷന്മാർ മിക്കവാറും നിത്യവൃത്തിക്കായി കൂലിപ്പണിയെ ആശ്രയിച്ചു കഴിയുന്നവരാണ്. സർകാർ ജോലിയിലും മറ്റു ഇതര ജോലിയിലും ഉള്ളവർ നിലംപോടിഞ്ഞയിൽ ഇല്ല എന്ന് തന്നെ പറയാം. സ്ത്രീകളും നിത്യവൃത്തിക്കായി കൂലിപ്പണിക്ക് പോകുന്നത് നിലംപോടിഞ്ഞയിൽ മിക്ക വീടുകളിലും കാണാം. പണ്ട് മിക്ക കുടുംബങ്ങളും ആശ്രയിച്ചിരുന്നത് റബ്ബർവെട്ടിനെ ആയിരുന്നെങ്കിലും പിന്തലമുറക്കാർ കൂടുതൽ സാമ്പത്തികനേട്ടമുണ്ടാക്കാവുന്ന മറ്റ് തൊഴിലുകൾ ആണ് ചെയ്യാൻ താല്പര്യപെട്ടത്. പുതു തലമുറ ടെക്നിക്കൽ ആയിടുള്ള ജോലിയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. റബ്ബർ, കപ്പ, വാഴ, കുരുമുളക് എന്നിവയാണ് നിലംപോടിഞ്ഞയിലെ പ്രധാന കൃഷികൾ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്ക അവസ്ഥയിലുള്ള ഈ പ്രദേശത്ത് കൃഷിക്കായി സ്ഥലം ഉള്ളവർ തന്നെ കുറവാണ്. സി എസ് ഐ, സി എം എസ് പള്ളികൾ കൂടാതെ നിലംപോടിഞ്ഞയെ ചുറ്റിപറ്റി നിരവധി പള്ളികൾ ഉണ്ട്. പെന്തെകൊസ്റ്റ് സഭകൾ ആണ് അവയിൽ ഏറെയും. ഞായറാഴ്ച്കൾ ശബ്ദമുഖരിതമാകുന്ന നിലംപോടിഞ്ഞയിൽ വിരലിൽ എന്നാവുന്ന ഹിന്ദു കുടുംബങ്ങൾ ഉണ്ടെങ്കിലും മുസ്ലിങ്ങൾ തീരെ ഇല്ല എന്ന് തന്നെ പറയാം. ഇരു പള്ളികളിഎയും പെരുനാൾ ആണ് നിലംപോടിഞ്ഞയിലെ പ്രധാന ആഘോഷം. ഓണവും, ക്രിസ്ത്മസും ഇവിടെ ഒരേ പോലെ കൊണ്ടാടുന്നു. രാവിലെ മുതൽ തുടങ്ങുന്ന ഓണം ആഘോഷങ്ങളിൽ ആൺ-പെൺ വ്യതാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു. മൂന്നു ദിവസം നീളുന്ന ക്രിസ്ത്മസ് കരോൾ സർവീസ് ആണ് ആ സമയത്തെ പ്രത്യേകത. നിലവിലുള്ള ക്രൈസ്തവ ഭക്തി ഗാനങ്ങൾക്ക് പകരം പ്രശസ്തമായ സിനിമ ഗാനങ്ങളുടെ ഈണത്തിൽ തിരുപ്പിറവിയുടെ ചരിത്രവും ബിംബങ്ങളും വാദ്യമേളങ്ങളുടെ അകമ്പടിയോടു വൈകുന്നേരം മുതൽ പ്രഭാതം വരെ വീടുകളിൽ കയറി പാടുന്നതാണ് കരോൾ സർവീസ്. സി എസ് പള്ളിയിൽ നിന്ന് താഴേക്ക് പോകുന്ന വഴിയിൽ പള്ളിവക ശ്മശാനം സ്ഥിതി ചെയ്യുന്നു. പെന്തെകൊസ്റ്റ്, സി എസ് ഐ, സി എം എസ്, സഭകളുടെ ആണ് ഈ ശ്മശാനം. ഇതിന്റെ ഒരു ഭാഗം ഒരു ചെറിയ കളിസ്ഥലം ആയി ചെറുപ്പക്കാർ ഉപയോഗിക്കുന്നുമുണ്ട്. ഈ ശ്മശാനത്തിന്റെ വശങ്ങളിലൂടെയുള്ള വഴിയെ താഴേക്ക് പോയാൽ നെടുംകുന്നം മൈലാടി റോഡ് ൽ ചെന്ന് ചേരും. ഈ വഴിയിലൂടെ സർകാർ വക ഒരു ബസ് സർവീസ് ചങ്ങനാശ്ശേരിക്ക് ഉണ്ട്.
നിലംപോടിഞ്ഞയുടെ ചരിത്രം മൺറോ സായിപ്പ് വന്നതിനു ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ബെഞ്ചമിൻ ബൈലി മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് സി എസ് ഐ പള്ളിയും പള്ളിക്കൂടവും. താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസവും മതപഠനവും ആയിരുന്നു ബൈലിയുടെ ലക്‌ഷ്യം. ഇതിനായി അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ച് നെടുംകുന്നത്തെ പ്രശസ്തമായ ഇടമന ഇല്ലം കൈവശം വെച്ചിരുന്ന ഈ മലയിലെ ഒന്നര ഏക്കർ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഇവിടെ താൽകാലികമായി ഒരു ഓലപ്പുരയിൽ അദ്ദേഹം പള്ളിക്കൂടം സ്ഥാപിച്ചു. ആ സമയത്ത് അവിടെ ഏതാനും ചില കുടുംബങ്ങൾ മാത്രമേ അവിടെ താമസം ഉണ്ടായിരുന്നുള്ളൂ. താഴ്ന്ന ജാതിക്കാർ വിദ്യാഭ്യാസം നേടുന്നത് പ്രദേശത്തുള്ള സവർണ്ണരായ ക്രിസ്ത്യാനികൾക് സഹിച്ചില്ല. പള്ളിക്കൂടത്തിന് ചുറ്റും വേറെ അധികം കുടുംബങ്ങൾ ഇല്ലാത്തതിനാൽ അവർ ഇടയ്ക ഇടയ്ക വന്നു ഈ ഓലപ്പുര നശിപ്പിക്കുക പതിവായിരുന്നു. ഇത് ഒഴിവാക്കാനായി ബൈലി അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളെ അവിടെ കുടിലുകൾ കെട്ടി താമസിപ്പിച്ചു. ഇതോടെ സവർണ്ണരുടെ അക്രമത്തിനു അറുതി വന്നു. കാലക്രമേണ അവിടെ പള്ളിക്കൂടം സംരക്ഷിക്കാനായി വന്നവർ അവിടെ സ്ഥിരം താമസക്കാർ ആയി മാറുകയായിരുന്നു. നിലംപോടിഞ്ഞ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന ഇടതിനും കുറച്ച പടിഞ്ഞാറേക്ക് മാറിയിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട് സി എസ് ഐ സഭ മുൻകൈ എടുത്തു ഒരു സ്കൂൾ കെട്ടിടവും പള്ളിയും പണിതതോടെ പഴയ സ്കൂൾ ഇരുന്ന സ്ഥലവും ആൾകാർ കൈയേറി സ്വന്തമാക്കി. കാലക്രമേണ നിരവധി കുടുംബങ്ങൾ സ്കൂളിന് ചുറ്റുമായി തങ്ങളുടെ വീടുകൾ നിർമിച്ചു. പണ്ട് അക്രമം നടത്തിയവരുടെയും ചെറുത് നിന്നവരുടെയും പിന്മുറക്കാർ ഇപ്പോൾ നിലംപോടിഞ്ഞയിൽ സഹോദര്യത്തോടെ ഒരുമിച്ച് കഴിയുന്നുണ്ട്- പിൽകാല ചരിത്രങ്ങൾ അറിയാതെ.