ഒരു ചിത്രത്തിലെ പ്രത്യേക വർണം എടുത്തുമാറ്റി പകരം അവിടെ മറ്റൊരു ചിത്രം പിടിപ്പിക്കുന്ന എഡിറ്റിങ് വിദ്യയാണ് Chroma key അഥവാ നിറപ്പൂട്ട്. ഗ്രീൻസ്ക്രീൻ എഡിറ്റിങ് എന്നും ഇത് അറിയപ്പെടുന്നു.പശ്ചാത്തലത്തിൽ നിന്നും വസ്തുക്കൾ മാത്രം വേർതിരിച്ചെടുക്കാനാണ് ഈ വിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്.ഒപ്പം വസ്തുക്കൾ പൂർണ്ണമായോ ഭാഗികമായോ അദൃശ്യമാക്കുന്നതിനും ഈ വിദ്യ പ്രയോജനപ്പെടുത്തുന്നു.കാതലൻ എന്ന തമിഴ് സിനിമയിലെ മുക്കാല മുക്കാബലാ ഗാനരംഗമാണ് ഇത്തരത്തിലുള്ള ഇനത്തിൽ ഇന്ത്യയിൽ ഇങ്ങനെ ആദ്യമായി പ്രശസ്തമായ ഗാനം.എല്ലാ നിറങ്ങളും പശ്ചാത്തലത്തിൽ ഉപയോഗിക്കാമെങ്കിലും പൊതുവെ ഇളംനീല ,പച്ച സ്ക്രീനുകളാണ് ഉപയോഗിക്കുന്നത്.നിലനിർത്തേണ്ട ഇമേജുകളിൽ പ്രസ്തുത നിറങ്ങൾ ഉണ്ടെങ്കിൽ അവയും പശ്ചാത്തലത്തിൽ ഉളള നിറങ്ങൾക്കൊപ്പം മാഞ്ഞു പോകുമെന്നതിനാൽ വളരെ ശ്രദ്ധ വസ്തുക്കളുടെ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പുലർത്തേണ്ടതാണ്.അഭിനേതാക്കളെ വച്ച് പരമാവധി സ്റ്റുഡിയോയിൽത്തന്നെ റിസ്കില്ലാതെ ഷൂട്ട് ചെയ്യാമെന്നത് ഇതിൻറെ പ്രധാന മേന്മയാണ്.

ഗ്രീൻസ്ക്രീനിന് മുന്നിലെ ചിത്രവും തദ്സ്ഥാനത്ത് മറ്റൊരു ചിത്ര വന്നപ്പോഴുള്ള മാറ്റവും ഒരു താരതമ്യം
നിറപ്പൂട്ടുപയോഗിച്ചുകൊണ്ടുള്ള എഡിറ്റിങ് വിദ്യയുടെ മാതൃകാവിശദീകരണം.
"https://ml.wikipedia.org/w/index.php?title=നിറപ്പൂട്ട്&oldid=3729578" എന്ന താളിൽനിന്ന് ശേഖരിച്ചത്