നിറച്ചാർത്ത്
തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ എങ്കക്കാട് എന്ന പ്രദേശത്ത് 2015 മുതൽ നടത്തി വരുന്ന ദേശീയ ചിത്രരചനാ ക്യാമ്പാണ് നിറച്ചാർത്ത്. എങ്കക്കാട് സ്ഥിതി ചെയ്യുന്ന രാമസ്മാരക ലോവർ പ്രൈമറി സ്കൂളിന്റെ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് നിറച്ചാർത്ത് സംഘടിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ചിത്രകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പാണ്. ക്യാമ്പിലെ ചിത്രങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം സ്കൂളിന്റെ പുരോഗമന പ്രവർത്തങ്ങൾക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ക്യാമ്പിനോടൊപ്പം തന്നെ വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാ കളരിയും നടത്തുന്നു.
നിറച്ചാർത്ത് 2015
2015 ജനുവരി 16,17,18 തിയതികളിലായാണ് നിറച്ചാർത്ത് 2015 നടന്നത്. ക്യാമ്പിനോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ ചിത്രരചനാ കളരിയും കലാപരിപാടികളും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ പങ്കെടുത്ത ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.
നിറച്ചാർത്ത് 2016
2016 ജനുവരി 2,3,4 തിയതികളിലായി കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായുള്ള ത്രിദിന ചിത്രരചനാ കളരി നടന്നു. കളരിയുടെ രണ്ടാം ദിനത്തിൽ "പരിസ്ഥിതിയും ആരോഗ്യവും" എന്ന വിഷയത്തിൽ സെമിനാറും, തദ്ദേശീയർ ചേർന്ന് അണിയിച്ചൊരുക്കിയ കലാസന്ധ്യയും നടന്നു. 2016 ജനുവരി 15,16,17 തിയതികളിലായാണ് ദേശീയ ചിത്ര/ശില്പ കലാ ക്യാമ്പ് നടക്കുന്നത്.