നിരപ്പലക
ഷട്ടറുകൾ വ്യാപകമാവുന്നതിനു മുമ്പ് കടകളും മറ്റും പൂട്ടാൻ ഉപയോഗിച്ച ഉപാധിയാണ് നിരപ്പലകകൾ
വ്യാഖ്യാനം
തിരുത്തുകവാതിൽപ്പാളികൾ അടയ്ക്കാൻ, കതകിനു പകരം പ്രത്യേകമായി ഉണ്ടാക്കിയ പൊഴിക്കുള്ളിൽ നിരത്തിയുറപ്പിക്കുന്ന പലകകൾ. കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാവുന്നതിനു മുൻപ് നാട്ടിൻ പുറങ്ങളിലും ചെറിയ അങ്ങാടികളിലും കച്ചവടത്തിനായുള്ള കടകൾ ഇത്തരം നിരപ്പലക പീടികകളായിരുന്നു [1]. ഇന്ന് കെട്ടിട മുറികൾക്ക് ഷട്ടറുകളുടെ ഉപയോഗമായിരുന്നു അന്ന് നിരപ്പലകകൾക്ക്.
നിർമ്മാണം
തിരുത്തുകബലമേറിയ മരങ്ങൾ കൊണ്ടാണ് സാധാരണയായി ഇവ നിർമ്മിച്ചിരുന്നത്. മരം കൊണ്ട് ഒരടിയിലും ഒന്നരയടി വീതിയിലും മുറികളുടെ ഉയരത്തിനനുസരിച്ചുമായിരുന്നു നിരപ്പലക വാതിലുകൾ നിർമിച്ചിരുന്നത്. ഈ നിരപ്പലകകൾ ഓരോന്നും വെവ്വേറെയായാണ് ഉണ്ടായിരുന്നത്. ഇത് പൂട്ടുവാൻ നീളമുള്ള ഇരുമ്പിന്റെ ഓടാമ്പലും(താഴ്) ഉണ്ടായിരുന്നു [2].
സാമൂഹിക പശ്ചാത്തലം
തിരുത്തുകമുൻപ് നാട്ടിൻ പുറങ്ങളിലും ചെറിയ അങ്ങാടികളിലും കച്ചവടത്തിനായുള്ള കടകൾ നിരപ്പലക പീടികകളായിരുന്നു. നാട്ടിൻ പുറങ്ങളിലെ സാസ്‌കാരിക കേന്ദ്രമായും നാട്ടുകാരുടെ ദൈന്യംദിന ജീവിതത്തിലെ മുഖ്യ ആശാകേന്ദ്രവുമായിരുന്നു ഈ നിരപ്പലക പീടികകൾ [3]. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാനും വൈകുന്നേരങ്ങളിൽ വെടിവെട്ടം പറഞ്ഞിരിക്കാനും നാട്ടിലെ ഓരോ സംഭവ വികാസങ്ങളും ചർച്ചചെയ്യാനും നാട്ടിൻപുറത്തുകാർ കണ്ടെത്തിയിരുന്നത് ഇത്തരം കടകളായിരുന്നു.
അവലംബം
തിരുത്തുക- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]|ഓർമ്മകളിൽ - ആ പഴ മാങ്ങ
- ↑ [2][പ്രവർത്തിക്കാത്ത കണ്ണി]|നാട്ടിൻ പുറങ്ങളിൽ നിന്നു നിരപ്പലക പീടികകളും അപ്രത്യക്ഷമാവുന്നു
- ↑ [3]|അപ്രസക്തമാവുന്ന പൊതുഇടങ്ങൾ