നിയമവിരുദ്ധസംഘം
ഒരു പൊതുഉദ്ദ്യേശ്യം നിറവേറ്റുന്നതിന് അഞ്ചോ അതിലധികം ആളുകൾ ഒത്തുചേർന്ന് കുറ്റം നടത്തുമ്പോൾ അത് ഒരു നിയമവിരുദ്ധസംഘമായി മാറുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ
തിരുത്തുകഇന്ത്യൻ ശിക്ഷാനിയമത്തിലെ പൊതുപ്രശാന്തിക്കെതിരായ കുറ്റങ്ങളെ കുറിച്ച് പറയുന്ന അദ്ധ്യായം 8ൽ 141-)0 നമ്പർ വകുപ്പിൽ താഴെ പറയുന്ന തരത്തിൽ ഏതെങ്കിലും വിധത്തിൽ അഞ്ചോ അതിലധികമോ ആളുകൾ ചേർന്ന് പൊതു ഉദ്ദ്യേശത്തോടെ കുറ്റം ചെയുമ്പോൾ അത് നിയമവിരുദ്ധസംഘമായി തീരുന്നു.
ഒന്നാമതായി - കേന്ദ്ര സർക്കാരിന്റേയോ ഏതെങ്കിലും സംസ്താന സർക്കാരിന്റേയോ നിയമങ്ങൾ ഏതെങ്കിലും പബ്ലിക്ക് സെർവന്റ് പ്രയോഗിക്കുകയോ,നിർവ്വഹിക്കുകയോ ചെയ്യുമ്പോൾ ഭയപ്പെടുത്തുന്നതരത്തിലോ,കുറ്റകരമായ ബലപ്രയോഗത്താലോ,കുറ്റകരമായ ബലപ്രകടനത്താലോ ചെയ്താൽ
രണ്ടാമതായി - ഏതെങ്കിലും നിയമം അല്ലെങ്കിൽ നിയമനടപടികൾ നടത്തുന്നത് എതിർക്കുന്നത്
മൂന്നാമതായി - ഏതെങ്കിലും ദ്രോഹമോ, കുറ്റകരമായ വസ്തുകയ്യേറ്റമോ മറ്റു കുറ്റമോ ചെയ്താൽ
നാലാമതായി - ഏതെങ്കിലും ആളുടെ നേർക്ക് കുറ്റകരമായ ബലപ്രയോഗമോ,ബലപ്രകടനത്താലോ എന്തെങ്കിലും വസ്തു കൈവശപ്പെടുത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും ആൾക്കുള്ള വഴിനടപ്പവകാശത്തിന്റേയോ,വെള്ളം ഉപയോഗിക്കുവാനുള്ള അവകാശത്തിന്റേയോ,അയാളുടെ കൈവശത്തിലുള്ളതോ,അനുഭവത്തിലുള്ളതോ,അയാളിൽ നിക്ഷിപ്തമായ അവകാശത്തിന്റെ അനുഭവമോ അയാൾക്ക് ഇല്ലാതാക്കുമ്പോൾ
അഞ്ചാമതായി - ഏതെങ്കിലും ഒരാളെകൊണ്ട് നിയമപ്രകാരം ബാദ്ധ്യസ്തനല്ലാത്ത കാര്യം ചെയ്യിക്കുവാനോ, അല്ലെങ്കിൽ നിയമപ്രകാരം അയാൾക്ക് ചെയ്യുവാൻ അവകാശമുള്ള കാര്യം ചെയ്യിക്കുവാതിരിക്കുവാൻ കുറ്റകരമായ ബലപ്രയോഗത്താലോ,കുറ്റകരമായ ബലപ്രകടനത്താലോ നിർബദ്ധിക്കുമ്പോൾ